Latest

വാണിജ്യ വ്യവസായ മന്ത്രാലയത്തിന് ഇനി പുതിയ ആസ്ഥാനം

“Manju”

ന്യൂഡൽഹി: …വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ ആസ്ഥാനമായ വാണിജ്യഭവൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.നിര്യാത് പോർട്ടലിനും അദ്ദേഹം തുടക്കം കുറിച്ചു. പുതിയ ഇന്ത്യക്കായി കഴിഞ്ഞ 8 വർഷമായി രാജ്യം സഞ്ചരിക്കുന്ന പൗര കേന്ദ്രീകൃത ഭരണനിർവഹണത്തിലേക്കുള്ള പ്രയാണത്തിൽ മറ്റൊരു സുപ്രധാനമായ ചുവടുവെയ്പ്പാണ് ഇന്നത്തേതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് സേവനങ്ങൾ നൽകുന്നത് എളുപ്പമാക്കുക എന്നത് സർക്കാരിന്റെ മുൻഗണനയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ ആദ്യ വ്യവസായ മന്ത്രി ഡോ ശ്യാമപ്രസാദ് മുഖർജിയുടെ ചരമവാർഷികം കൂടിയാണ് ഇന്നെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.അദ്ദേഹത്തിന്റെ നയങ്ങളും തീരുമാനങ്ങളും ദൃഢനിശ്ചയവും അവയുടെ പൂർത്തീകരണവും സ്വതന്ത്ര ഇന്ത്യക്കു ദിശാബോധം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഇന്നു രാജ്യം അദ്ദേഹത്തിനു വിനീതമായി ശ്രദ്ധാഞ്ജലി അർപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യാ ഗേറ്റിന് സമീപം നിർമ്മിച്ച വാണിജ്യഭവൻ ‘സ്മാർട്ട്’ ഓഫീസായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഊർജ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രത്യേകതരം വാസ്തുവിദ്യയാണ് വാണിജ്യ ഭവന്റെ പ്രത്യേകത. രണ്ട് വകുപ്പുകളുടെ സംയോജിത ഓഫീസ് സമുച്ചയമായി വാണിജ്യ ഭവൻ പ്രവർത്തിക്കും. വാണിജ്യ വകുപ്പ്, ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് വകുപ്പ് എന്നിവയാണ് വാണിജ്യ ഭവനിൽ ഉൾക്കൊള്ളുന്നത്.

വാണിജ്യ ഭവനോടൊപ്പം പുതിയ പോർട്ടലായ നാഷണൽ ഇംപോർട്ട്-എക്‌സ്‌പോർട്ട് റെക്കോഡ് ഫോർ ഇയേർലി അനാലിസിസ് ഓഫ് ട്രേഡും (എൻഐആർവൈഎടി) പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിക്കും. ഇന്ത്യയുടെ വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശദമാക്കുന്ന ഏകജാലക പ്ലാറ്റ്‌ഫോം എന്ന നിലയിലാണ് പോർട്ടൽ തുറക്കുന്നത്.

Related Articles

Back to top button