International

കത്തോലികാ സഭ ക്രിമിനൽ ചട്ടം ഭേദഗതിയുമായി പോപ്പ്

“Manju”

മിലാൻ: ബാലപീഡനം നടത്തുന്ന സഭാ പുരോഹിതർക്ക് ശിക്ഷ ഉറപ്പ് നൽകി കത്തോലിക്കാ സഭാ ചട്ടങ്ങളിൽ ഭേദഗതി. ഫ്രാൻസിസ് മാർപ്പാപ്പയാണ് സഭാ നിയമങ്ങളിലെ ഭേദഗതിക്ക് അനുമതി നൽകിയത്. കുട്ടികൾക്ക് നേരെ നടത്തുന്ന നേരെ നടത്തുന്ന ഏതു അതിക്രമവും ലൈംഗിക പീഡന ശ്രമങ്ങളും കർശനമായ നിയമവ്യവസ്ഥയുടെ ചട്ടക്കൂട്ടിൽ കൊണ്ടുവരുമെന്നും പോപ്പ് വ്യക്തമാക്കി.

ബാല പീഡനം ഒരു പുരോഹിതന്റെ ഭാഗത്തുനിന്നുണ്ടാവുക എന്നാൽ വലിയ അനീതിയാണ്. അത്തരം ആളുകളെ ഉടൻ സഭാ നേതൃത്വത്തിൽ നിന്നും പദവികളിൽ നിന്നും മാറ്റിനിർത്തി അന്വേഷണവും ശിക്ഷയും നൽകുമെന്നും പോപ് വിശദീകരിച്ചു. മനുഷ്യനെ ദ്രോഹിക്കുക, പീഡിപ്പിക്കുക എന്നത് ദൈവനിന്ദയാണ്. ബൈബിളിലെ പത്തുകൽപ്പനകളിലൊന്നായ ആറാംമത്തേതിൽ കുട്ടികളോട് കാണിക്കേണ്ട കരുണ എന്നതിനെതിരാണ് ബാലപീഡനം എന്നും പോപ്പ് ചൂണ്ടിക്കാട്ടി. സഭയുടെ കാനോൺ നിയമത്തിലെ ഏഴാം പുസ്‌കത്തിലെ 1750 വകുപ്പുകളിലെ 6-ാം ചട്ടമാണ് ഭേദഗതി ചെയ്യുന്നത്.

അത് മനുഷ്യന്റെ സ്വാതന്ത്ര്യത്തിനേയും അഭിമാനത്തേയും ചോദ്യം ചെയ്യുന്നതാണ്. അതിന് ഏറ്റവും ഉചിതമായ ശിക്ഷയാണ് നൽകേണ്ടത്. പുതിയ ഭേദഗതി പ്രകാരം പള്ളികളുമായി ബന്ധപ്പെട്ട ആര് ബാലപീഡനം നടത്തിയാലും സഭാ തലത്തിൽ ഒരേ നടപടി സ്വീകരിക്ക ണമെന്നും പോപ്പ് വ്യക്തമാക്കി. പതിറ്റാണ്ടുകളായി തീരുമാനമാകാത്ത വിഷയമാണ് ഫ്രാൻസിസ് മാർപ്പാപ സഭാ പുരോഹിതന്മാർക്ക് മുമ്പാകെ ആഗോളതലത്തിൽ വച്ചിട്ടുള്ളത്. ബനഡിക്ട് 16-ാംമൻ മാർപ്പാപ്പയുടെ സമയത്താണ് നിയമം കൊണ്ടുവന്നത്.

Related Articles

Back to top button