KeralaLatest

കൊവിഡ് വാക്സീന്‍: മുന്‍ഗണനാ പട്ടികയില്‍ 11 വിഭാഗങ്ങള്‍ കൂടി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്സീന്‍ മുന്‍ഗണനാ പട്ടികയില്‍ 11 വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി. ഇതോടെ ആദിവാസി കോളനികളിലെ 18 വയസിന് മുകളിലുള്ള എല്ലാവരും മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടും.

കിടപ്പ് രോഗികള്‍, ഹജ്ജ് തീര്‍ത്ഥാടകര്‍, ബാങ്ക് ജീവനക്കാര്‍, മെഡിക്കല്‍ റെപ്രസെന്റേറ്റീവുകള്‍ തുടങ്ങിയവരെല്ലാം പുതിയ പട്ടികയിലുണ്ട്. ഇതുകൂടാതെ പൊലീസ് ട്രയിനി, ഫീല്‍ഡില്‍ ജോലി ചെയ്യുന്ന വോളന്റിയര്‍മാര്‍, മെട്രോ റെയില്‍, വാട്ടര്‍ മെട്രോ ഫീല്‍ഡ് ജീവനക്കാര്‍ എന്നിവരും പുതുതായി ഉള്‍പ്പെട്ടിട്ടുണ്ട്. 18 മുതല്‍ 44 വയസ്സ് വരെ ഉള്ളവരുടെ വാക്സിനേഷന്‍ മുന്‍ഗണന പട്ടികയില്‍ നേരത്തെ 32 വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു.

Related Articles

Back to top button