IndiaLatest

കോവിഡ്; ശൗചാലയം വൃത്തിയാക്കിയത് എട്ടുവയസ്സുകാരന്‍

“Manju”

മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയിലെ കോവിഡ് സെന്ററിലെ ശൗചാലയം വൃത്തിയാക്കിയത് എട്ട് വയസ്സുകാരനെകൊണ്ടെന്ന് പരാതി. ബുല്‍ദാന ജില്ലയിലെ മാരോഡ് ഗ്രാമത്തില്‍ കോവിഡ് ക്വാറന്റീന്‍ കേന്ദ്രത്തിലാണ് എട്ടുവയസ്സുകാരനെ ശുചീകരണ ജോലിക്കായി നിയോഗിച്ചത്. കുട്ടി ശൗചാലയം വൃത്തിയാക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഗ്രാമ പഞ്ചായത്തിലെ ജീവനക്കാരനാണ് കുട്ടിയെ ഈ ജോലി ഏല്‍പ്പിച്ചത്. അതേസമയം, പഞ്ചായത്തിലെ ഗ്രൂപ്പ് ഡെവലപ്മെന്റ് ഓഫീസര്‍ക്കും ഇക്കാര്യം അറിയാമെന്നാണ് ജീവനക്കാരന്റെ വാദം.സംഭവം വിവാദമായതോടെ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനായി അന്വേഷണസമിതിയും രൂപവത്‌കരിച്ചു.

Related Articles

Back to top button