KeralaLatest

കേരളത്തിലെ എല്ലാ സ്‌കൂളുകളും ഹൈടെക്ക്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കേരളത്തിലെ എല്ലാ സ്‌കൂളുകളും ഹൈടെക്കായി മാറി. സ്‌കൂള്‍ വിദ്യാഭ്യാസം ഡിജിറ്റലൈസ് ചെയ്യുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകുകയാണ് കേരളം. എട്ടാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള 42000 ക്ലാസ് മുറികള്‍ സമ്പൂര്‍ണ ഹൈടെക്കായി. ഈ ക്ലാസ് മുറികളില്‍ ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും സ്‌ക്രീനുകളും ഒരുങ്ങി. സ്‌കൂളിലെ സ്റ്റുഡിയോയുമായി ക്ലാസ് റൂമുകളെ ബന്ധിപ്പിച്ചു.

എല്ലാ എല്‍പി, യുപി സ്‌കൂളുകളിലും ഒരു സ്മാര്‍ട്ട് ക്ലാസ് റൂം ഒരുക്കി കഴിഞ്ഞു. കംപ്യൂട്ടര്‍ ലാബോടെയുള്ള സ്മാര്‍ട്ട് ക്ലാസ് മുറികളാണ് എല്‍പി, യുപി സ്‌കൂളില്‍ തയ്യാറാക്കിയത് എന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് അറിയിച്ചു. ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

Related Articles

Back to top button