IndiaKeralaLatest

സൗജന്യ ഗോതമ്പിന് പകരം ആട്ട; പക്ഷേ, പണം നല്‍കണം

“Manju”

സൗജന്യ ഗോതമ്പിന്​ പകരം ആട്ട; പക്ഷേ, പണം നൽകണം | Atta instead of free wheat;  But you have to pay | Madhyamam
തൃശൂര്‍: ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരം റേഷന്‍ ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം സൗജന്യമായി നല്‍കിയിരുന്ന ഗോതമ്ബ് ഈ മാസം മുതല്‍ ഇല്ല. പകരം സംസ്ഥാന പൊതുവിതരണ വകുപ്പ് ഗോതമ്ബ് ആട്ടയാക്കി നല്‍കും. എന്നാല്‍, ആട്ടയാക്കി പൊടിച്ച്‌ നല്‍കാന്‍ കാര്‍ഡുടമ പണം നല്‍കണം. പുതിയ ഉത്തരവനുസരിച്ച്‌ ജൂണില്‍ ഒാരോ കിലോ ആട്ടയാണ് വിതരണം ചെയ്യുക. ബാക്കി അളവ് ഗോതമ്ബുതന്നെ നല്‍കും. തുടര്‍ മാസങ്ങളില്‍ ഗോതമ്ബ് പൂര്‍ണമായി ഇല്ലാതാക്കി ആട്ട നല്‍കാനാണ് ശ്രമം. ഗോതമ്ബ് പൊടിച്ച്‌ ആട്ടയാക്കി നല്‍കുന്നത് ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമാകുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍ തീരുമാനം.
നേരത്തേ അന്ത്യോദയ വിഭാഗത്തിന് കാര്‍ഡിന് അഞ്ചുകിലോ ഗോതമ്ബ് സൗജന്യമായാണ് നല്‍കിയിരുന്നത്. എന്നാല്‍, ആട്ടക്ക് കിലോക്ക് ആറുരൂപ നല്‍കണം. മുന്‍ഗണന വിഭാഗക്കാര്‍ കിലോക്ക് എട്ടു രൂപ നല്‍കണം. നേരത്തേ ഇ-പോസ് ഹാന്‍ഡ്ലിങ് ചാര്‍ജ് ഇനത്തില്‍ രണ്ടുരൂപ മാത്രമാണ് ഗോതമ്ബിന് ഇവരില്‍നിന്ന് ഈടാക്കിയിരുന്നത്. അന്ത്യോദയ റേഷന്‍ കാര്‍ഡ് ഉടമകളില്‍നിന്ന് ആട്ടക്കായി വാങ്ങുന്ന ആറുരൂപയില്‍നിന്ന് 70 പൈസ പൊതുവിതരണ വകുപ്പിനും 5.30 രൂപ സിവില്‍ സപ്ലൈസ് വകുപ്പിനും റേഷന്‍ വ്യാപാരികള്‍ നല്‍കണം. മുന്‍ഗണനക്കാരില്‍ നിന്നുള്ള എട്ടു രൂപയില്‍ നിന്ന് ആറു രൂപ പൊതു വിതരണവകുപ്പിന് നല്‍കണം.
നേരത്തേ ഹാന്‍ഡ്ലിങ് ചാര്‍ജായി വാങ്ങിയിരുന്ന രണ്ടു രൂപ റേഷന്‍കടക്കാര്‍ക്കും ലഭിക്കും. സ്വകാര്യ മില്ലുകളെ ഉപയോഗിച്ചാണ് ഗോതമ്ബ് പൊടിച്ചുനല്‍കുക. സമയ ബന്ധിതമായി ആട്ട നല്‍കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇത് സൃഷ്ടിക്കുക. നിലവില്‍ മുന്‍ഗണനേതര, പൊതു കാര്‍ഡുകള്‍ക്ക് ഗോതമ്ബ് ആട്ടയാക്കി നല്‍കുന്നത് സ്വകാര്യ മില്ലുകളാണ്. ഇതുതന്നെ കൃത്യസമയത്ത് നല്‍കാനാവുന്നില്ല.

Related Articles

Back to top button