IndiaLatest

‘വാക്‌സിന്‍’ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രി മോദി

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി ടെലിഫോണിലൂടെ ചര്‍ച്ച നടത്തി. ഇന്ത്യ അമേരിക്കന്‍ വാക്‌സിന്‍ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചാണ് ഇരുവരും ചര്‍ച്ച നടത്തിയത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ അമേരിക്ക തയ്യാറെടുക്കുകയാണെന്ന് കമല ഹാരിസ് പ്രധാനമന്ത്രി മോദിയെ അറിയിച്ചു. ഇതില്‍ പ്രധാനമന്ത്രി മോദി സന്തോഷം അറിയിച്ചു. ഇന്ത്യയും അമേരിക്കയും തമ്മില്‍ ആരോഗ്യ സംവിധാനങ്ങള്‍ കൈമാറുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തേണ്ട പ്രധാന്യവും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. വാക്‌സിന്‍ ഉത്പാദന വര്‍ദ്ധനവ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി.

കമല ഹരിസുമായി സംസാരിച്ച കാര്യം പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. കമല ഹരിസ് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിലും അവരുടെ ബിസിനസുകള്‍ക്കും നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button