ArticleLatest

ഇനി പഴത്തൊലി വെറുതെ കളയല്ലേ

“Manju”

വാഴപ്പഴത്തിന്റെ ഗുണങ്ങളെക്കുറിച്ചും വാഴപ്പഴം കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ പഴത്തൊലി നാം ഒരു ഗുണവുമില്ലാത്തതെന്ന് കരുതി വലിച്ചെറിയകയാണ് പതിവ്.  നാട്ടിൻപുറത്തൊക്കെ തൊലി പശുവിനോ ആടിനോ നല്‍കും.  എന്നാലിനി തൊലി വെറുതെ കളയാന്‍ വരട്ടെ, തൊലി കൊണ്ടും നിരവധി ഉപയോഗങ്ങള്‍ ഉണ്ട്. പഴത്തെക്കാളധികം ഗുണങ്ങള്‍ പഴത്തൊലിയിലുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പഴത്തൊലിയുടെ ചില ഉപയോഗങ്ങള്‍ താഴെ വായിക്കാം.
1. പഴത്തൊലിയുടെ ഉള്‍ക്കാമ്ബ് ദിവസവും പല്ലില്‍ ഉരക്കുന്നത് പല്ലിന് കൂടുതല്‍ വെണ്മ സമ്മാനിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മാംഗനീസ്, മഗ്‌നീഷ്യം എന്നിവയുടെ സാന്നിദ്ധ്യമാണ് പല്ല് വെളുക്കാന്‍ സഹായിക്കുന്നത്.
2. ഷൂ പോളിഷായി ഉപയോഗിക്കാം. തൊലിയുടെ ഉള്‍ഭാഗം ഷൂസില്‍ ഉരസിയതിനു ശേഷം വൃത്തിയുള്ള തുണി വച്ച്‌ തുടച്ചെടുക്കുക. നിങ്ങളുടെ ഷൂസ് മുന്‍പത്തേതിലും അധികം തിളങ്ങും.
3. മുഖക്കുരുവിലും കൊതുക് കടിക്കുമ്ബോള്‍ ഉണ്ടാകുന്ന പാടിലും തൊലി ഉരസുകയാണെങ്കില്‍ അവ വളരെ വേഗം മായുന്നതാണ്.
4. മാംസത്തെ മൃദുവാക്കാന്‍ ഉപയോഗിക്കാം. പാചകം ചെയ്യുന്നതിന് അല്‍പ്പസമയം മുന്‍പ് പലപ്പോഴും മാംസം മാരിനേറ്റ് ചെയ്യാറുണ്ട്. പഴത്തിന്റെ തൊലി ഉപയോഗിച്ച്‌ ഇങ്ങനെ ചെയ്യുന്നത് മാംസത്തെ മൃദുവും ജ്യൂസിയും ആക്കുന്നു.
5. തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചില്‍ മാറ്റാന്‍ ഉപയോഗിക്കാം. ഇങ്ങനെ ചെയ്ത് നിമിഷ നേരത്തിനുള്ളില്‍ തന്നെ വ്യത്യാസം മനസിലാക്കാം.
6. ചെടികള്‍ക്ക് നല്ലൊരു വളമാണിത്. പഴത്തൊലി ചെടിയുടെ വളര്‍ച്ചയെ ദ്രുതഗതിയിലാക്കുന്നു. കംപോസ്റ്റ് ചെയ്ത് മണ്ണിലിടുന്നതാണ് ഉത്തമം.
7. സ്മൂത്തി ഉണ്ടാക്കാനും ഉണക്കി ഉപ്പേരി പോലെ വറുത്തെടുക്കുവാനും നല്ലതാണ്.

ഇനിയിപ്പോള്‍ കന്നുകാലികള്‍ക്ക് പഴത്തൊലി കിട്ടില്ല എന്നുറപ്പിക്കാറായിട്ടില്ല… വരട്ടെ.. പക്ഷെ ആരും പഴത്തൊലി ചവിട്ടി വീഴില്ല എന്നുചിലപ്പോള്‍ ഉറപ്പിക്കാം.

Related Articles

Back to top button