InternationalLatest

കു​വൈ​ത്തി​ല്‍ ഭാ​ഗി​ക പൊ​തു​മാ​പ്പ്​ ഒരുമാസം കൂടി നീട്ടി

“Manju”

സിന്ധുമോൾ. ആർ

കുവൈത്തില്‍ ഡിസംബര്‍ 31ന് അവസാനിക്കുന്ന ഭാഗിക പൊതുമാപ്പ് ഒരുമാസം കൂടി നീട്ടി ആഭ്യന്തരമന്ത്രി ശൈഖ് താമിര്‍ അലി സബാഹ് അല്‍ സാലിം അസ്സബാഹ് ഉത്തരവിറക്കി. അതായത് 2020 ജനുവരിക്ക് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയടച്ച്‌ വിസ സ്റ്റാറ്റസ് നിയമവിധേയമാക്കാന്‍ ജനുവരി 31 വരെ സാവകാശം നല്‍കി. അതുകഴിഞ്ഞാല്‍ ഇത്തരക്കാര്‍ക്ക് ഒരിക്കലും പിഴയടച്ച്‌ താമസാനുമതി നേരെയാക്കാന്‍ കഴിയില്ല. പിന്നീട് രാജ്യവ്യാപകമായ പരിശോധന നടത്തി പിടികൂടി നാടുകടത്തും.

ഭാഗിക പൊതുമാപ്പിനോടനുബന്ധിച്ച്‌ ഇന്ത്യന്‍ എംബസി ആരംഭിച്ച ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് എംബസിയുടെ ഹെല്‍പ് ഡെസ്‌കുമായി ബസന്ധപ്പെടാം.65806158, 65886735, 65807695, 65839348 എന്നീ നമ്ബറുകളിലും എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാം. ഇഖാമ നിയമവിധേയമാക്കാനുള്ള അവസരം ഒരുമാസത്തേക്ക് നീട്ടിയ സ്ഥിതിക്ക് എംബസി ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം അടുത്ത മാസവും തുടര്‍ന്നേക്കും. പിഴയടച്ച്‌ നാട്ടില്‍ പോവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് എംബസി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിനായി എംബസി സന്ദര്‍ശിക്കാം.

Related Articles

Back to top button