KeralaLatest

കോവിഡ്; ആശുപത്രികളില്‍ 60.5 ശതമാനം കിടക്കകള്‍ ഒഴിവ്

“Manju”

കോഴിക്കോട്: കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 64 കൊവിഡ് ആശുപത്രികളില്‍ 60.5 ശതമാനം കിടക്കകള്‍ ഒഴിവുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 3,504 കിടക്കകളില്‍ 2,121 എണ്ണം ഒഴിവുണ്ട്. 119 ഐസിയു കിടക്കകളും 53 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 561 കിടക്കകളും ഒഴിവുണ്ട്. 16 ഗവണ്‍മെന്റ് കൊവിഡ് ആശുപത്രികളിലായി 754 കിടക്കകള്‍, 48 ഐ.സി.യു, 44 വെന്റിലേറ്റര്‍, 335 ഓക്‌സിജനുള്ള കിടക്കകളും ബാക്കിയുണ്ട്. 14 സിഎഫ്‌എല്‍ടിസികളിലായി 1,710 കിടക്കകളില്‍ 1,128 എണ്ണമാണ് ബാക്കിയുള്ളത്. നാല് സിഎസ്‌എല്‍ടിസികളിലായി ആകെയുള്ള 630 കിടക്കകളില്‍ 362 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2558 കിടക്കകളില്‍ 1880 എണ്ണം ഒഴിവുണ്ട്.

Related Articles

Back to top button