KeralaLatest

പ്രതിസന്ധിയിൽ യുവതയുടെ കരുതലായി യൂത്ത് കോൺഗ്രസ്

“Manju”

ഹർഷദ് ലാൽ തലശ്ശേരി

പേരാവൂർ :യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ, ജില്ല മുഴുവനായി കോവിഡ് 19 ലോക്ഡൗൺ കാലം മുതൽ “പ്രതിസന്ധിയിൽ യുവതയുടെ കരുതൽ ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ജില്ലയിലെ മുഴുവൻ യുവജനങ്ങളെ അണിനിരത്തിക്കൊണ്ട്, യൂത്ത് കെയർ എന്ന സന്നദ്ധ സേവകർ, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ ഭക്ഷ്യവസ്തുക്കൾ, മാസ്കുകൾ, തുടങ്ങിയവ, ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു കൊടുക്കുന്ന പരിപാടിക്ക് ഐക്യദാർഡ്യം പ്രക്യാപിച്ചുകൊണ്ട്, പേരാവൂർ പഞ്ചായത്തിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും, മാസ്ക് വിതരണം ഈ ആഴ്ചയിൽ ആരംഭിച്ചിട്ടുള്ളതാണ്.

അതിൻ്റെ ഭാഗമായി പേരാവൂർ എക്സൈസ് ഓഫീസിൽ കണ്ണൂർ ജില്ലാ കമ്മറ്റി അംഗം സുരേഷ് ചലാറത്ത് മാസ്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.സന്തോഷ് പാമ്പാറ അദ്ധ്യക്ഷത വഹിച്ചു, അജിനാസ് പി.ക, വിമൽ വിജയൻ കുനിത്തല എന്നിവർ പങ്കെടുത്തു.

Related Articles

Back to top button