KeralaLatestThiruvananthapuram

കോവിഡ് വ്യാപനം രൂക്ഷമായാല്‍ പരിശോധന വീടുകളില്‍ നടത്തും; ആരോഗ്യവകുപ്പ്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ നീക്കവുമായി ആരോഗ്യവകുപ്പ്. കോവിഡ് വ്യാപനം രൂക്ഷമായാല്‍ പരിശോധന വീടുകളില്‍ നടത്താനാണ് തീരുമാനം.

അതേസമയം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി രോഗികളുടെ ആരോഗ്യനില നിരീക്ഷിക്കും.. രക്ത പരിശോധന ഉള്‍പ്പെട നടത്തും. ഗുരുതര പ്രശ്നമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. രോഗികളില്‍ കൂടുതല്‍ പേരും വീടുകളില്‍ ക്വാറന്റൈനില്‍ ആയ സാഹചര്യത്തില്‍. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് പരിശോധനാ സൗകര്യങ്ങള്‍ ഇല്ലാത്തതിനാലുമാണ് ആരോഗ്യവകുപ്പ് ഈ തീരുമാനം കൈക്കൊണ്ടത്.

നിലവില്‍ സംസ്ഥാനത്ത് സമീപ ദിവസങ്ങളില്‍ ടിപിആര്‍ 13 മുകളില്‍ തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസം 18607 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്.

അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 35,499 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 447 പേര്‍ക്ക് കഴിഞ്ഞ ദിവസം ജീവന്‍ നഷ്ടപ്പെട്ടു.

Related Articles

Back to top button