IndiaKeralaLatest

ആർ ശങ്കർ ഫൌണ്ടേഷൻ ഓഫ് കേരള ലോകപരിസ്ഥതി ദിനം ആചരിച്ചു

“Manju”

എറണാകുളം: ആർ ശങ്കർ ഫൌണ്ടേഷൻ ഓഫ് കേരളയുടെ എറണാകുളം ബ്രാഞ്ച് ലോകപരിസ്ഥതി ദിനം ആചരിച്ചു. ഫൌണ്ടേഷൻ ഓഫീസ് പരിസരത്തു നടത്തിയ വൃക്ഷത്തൈ നടീലിന്റെയും വിതരണത്തിന്റെയും ഉത്ഘാടനം എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രൻനിർവഹിച്ചു. ” വൃക്ഷ സമ്പത്തും,ജല സമ്പത്തും സംരക്ഷിച്ചുകൊണ്ട് നമുക്ക് വരും തലമുറയ്ക്ക് ഏറ്റവും വലിയ അനുഗ്രഹം നൽകാമെന്ന്” തന്റെ സന്ദേശത്തിൽ അവർ പറഞ്ഞു. രാധാകൃഷ്ണൻ പാറപ്പുറം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ; സ്നേഹ ചൗഹാൻ (ഗ്രീൻ കൾച്ചർ ഫൗണ്ടേഷൻ) മുഖ്യ പ്രഭാഷണം നടത്തി. ആന്റണി പുളിക്കൻ, കെ.ടി. വില്യംസ് എസ്. മനുഎന്നിവർ നേതൃത്വംനൽകി.

Related Articles

Back to top button