KeralaLatest

കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു

“Manju”

 

അനൂപ്

മാവേലിക്കര- ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴെ വീണ് തലയ്ക്കു പരുക്കേറ്റ് ചികിത്സയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ മാൾഡ ജില്ലയിൽ കതുംബ്ഗഞ്ച് താലൂക്കിൽ ഗഹർ ഹജിദോളയിൽ ജാഫർ അലിയുടെ മകൻ മനിറുൾ ഹഖ് (33) ആണ് മരിച്ചത്. മേയ് 1ന് രാവിലെ പത്തോടെ തഴക്കര ഇറവങ്കരയിലായിരുന്നു അപകടം. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് വെള്ളം ഒഴിക്കുന്നതിനിടെ കാൽവഴുതി മതിലിലേക്കു വീണാണ് പരുക്കേറ്റത്. ചികിത്സയിലിക്കവെ കഴിഞ്ഞ ദിവസം രാത്രിയാണ് മരണം സംഭവിച്ചത്.

Related Articles

Back to top button