KeralaLatest

വിദ്യാര്‍ത്ഥികളുടെ ഇന്റര്‍നെറ്റ് പ്രശ്‌നം: യോഗം വിളിച്ച്‌ മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഇന്റര്‍നെറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നത് യോഗം ചര്‍ച്ച ചെയ്യും. ഈ മാസം 10ന് രാവിലെ 11.30 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം.
ആദിവാസി ഊരുകള്‍ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യത പ്രശ്‌നമാവുന്നത് കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ ബാധിക്കുന്നതിനാലാണ് യോഗം. ഊരുകളിലെ അടക്കം നെറ്റ് ലഭ്യതാ പ്രശ്‌നം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
ഇതിനുപുറമെ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലെ പോരായ്മകള്‍ ചര്‍ച്ചചെയ്യാന്‍ ഉന്നതതല യോഗത്തിനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സംസ്ഥാനം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസില്‍ കൃത്യമായി പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.നിയമസഭയില്‍ വിഷയം ചര്‍ച്ചയായപ്പോള്‍ പുത്തന്‍ രീതികള്‍ ആയതിനാല്‍ പോരായ്മകള്‍ ഉണ്ടാകുമെന്നും പരിഹാരത്തിനായി കൂട്ടായ പരിശ്രമങ്ങള്‍ വേണമെന്നുമാണ് വിദ്യാഭ്യാസ മന്ത്രി മറുപടി നല്‍കിയത്.

Related Articles

Back to top button