IndiaLatest

ആര്‍ട്ടിസ്റ്റ് എസ്. ഇളയരാജ അന്തരിച്ചു

“Manju”

ചെന്നൈ; കോവിഡ് ബാധിച്ച്‌ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രശസ്ത ആര്‍ട്ടിസ്റ്റ് എസ്.ഇളയരാജ അന്തരിച്ചു. നാല്‍പ്പത്തിമൂന്ന് വയസായിരുന്നു. തമിഴ്നാട്ടിലെ ഫൈന്‍ ആര്‍ട്സ് കോളേജില്‍ നിന്നാണ് ഇദ്ദേഹം ചിത്രരചന പഠിച്ചത്. ദ്രാവിഡ സ്ത്രീകളും, അവരുടെ ദിനചര്യകളും സ്ഥിരം വിഷയങ്ങളായിരുന്നു.
തമിഴ് സിനിമയുമായി ഇദ്ദേഹം വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ശാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഗുരുതരമാവുകയും, ഇതിനെത്തുടര്‍ന്ന് ഇദ്ദേഹം ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നു.

 

Related Articles

Back to top button