IndiaLatest

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് 27 ലക്ഷത്തിലധികം ആളുകള്‍

“Manju”

ഡല്‍ഹി ; കൊവിഡ് കാലത്ത് ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് 27 ലക്ഷത്തിലധികം ആളുകളെന്ന് റെയില്‍വേ. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് പല തീവണ്ടികളും റദ്ദാക്കിയത് ‘കള്ളവണ്ടി’ യാത്രക്കാരില്‍ കുറവുണ്ടായിട്ടുണ്ടെന്നും റെയില്‍വേ അറിയിച്ചു.

മദ്ധ്യപ്രദേശ് സ്വദേശിയായ ആക്ടിവിസ്റ്റ് ചന്ദ്രശേഖര്‍ എന്നയാളാണ് വിവരാവകാശ നിയമപ്രകാരം റെയില്‍വേയില്‍ നിന്ന് വിവരങ്ങള്‍ തേടിയത്. 2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച്‌ വരെയുള്ള കണക്കുകളാണ് ഇത്. 27.57 ലക്ഷം ആളുകളില്‍ നിന്ന് 143.82 കോടി രൂപയാണ് പിഴയായി റെയില്‍വേ ഈടാക്കിയത്.

Related Articles

Back to top button