KeralaLatest

ടൂറിസം മേഖലയ്ക്ക് മികച്ച പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

“Manju”

ടൂറിസം മേഖലയ്ക്ക് പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച പ്രഖ്യാപനങ്ങളുമായി സംസ്ഥാനബജറ്റ്.
ടൂറിസം മാര്‍ക്കറ്റിംഗിന് 81 കോടി വകയിരുത്തുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കാരവന്‍ പാര്‍ക്കുകള്‍ക്ക് 5 കോടി രൂപയും ചാമ്പ്യന്‍സ് ബോട്ട് റൈസ് 12 സ്ഥലങ്ങളില്‍ നടത്തുമെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം കൊടിയ പ്രതിസന്ധികളുടെ താഴ്‌ചകളെ കേരളം അതിജിവിച്ചു തുടങ്ങിയെന്നും വിലക്കയറ്റം തടയാനും ഭക്ഷ്യസുരക്ഷയ്‌ക്കും 2000 കോടിരൂപ മാറ്റിവെച്ചതായും പ്രഖ്യാപിച്ചു. കേന്ദ്ര സാമ്ബത്തിക നയങ്ങള്‍ക്ക്‌ ബദലായി കേരള മോഡലാണ്‌ മുന്നോട്ടുവെയ്‌ക്കുന്നത്.ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ കേരളം പ്രശംസനീയമായ നേട്ടമാണ്‌ കഴിഞ്ഞ കാലങ്ങളില്‍ കൈവരിച്ചത്‌. മികച്ച ഭരണ നിര്‍വ്വഹണ സംവിധാനവും കേരളത്തിലേതാണ്‌.
ആഗോള സമാധാന സെമിനാറുകള്‍ നടത്താന്‍ രണ്ട് കോടി രൂപ അനുവദിച്ചു. പ്രതിസന്ധികളെ ഒരുമിച്ച്‌ നേരിടാം എന്ന ആത്മവിശ്വാസം പകരുകയാണ് ലക്ഷ്യം. വിവിധരംഗങ്ങളില്‍ കഴിവുതെളിയിച്ച പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടാകും സെമിനാര്‍. അതേസമയം കൊവിഡ് കാലത്ത് വലിയ തൊഴില്‍ നഷ്ടം സംസ്ഥാനത്തുണ്ടായെന്നും ബാലഗോപാല്‍ പറഞ്ഞു.

Related Articles

Back to top button