IndiaKeralaLatest

ഓക്‌സിജന്‍ സെന്റര്‍ തുറന്ന് സോനു സൂദ് ഫൗണ്ടേഷന്‍

“Manju”

 

കൊയമ്പത്തൂര്‍: കൊവിഡ് രണ്ടാം തരംഗത്തിന്റെ ആരംഭം മുതല്‍ സമൂഹമാധ്യമത്തിന്റെ സഹായത്തോടെ ഓക്സിജന്‍ സിലിന്‍ഡര്‍, ആശുപത്രി കിടക്ക തുടങ്ങിയവ ആവശ്യമുള്ളവരെ സോനു സൂദ് ദിനരാത്രം സഹായിച്ച് കൊണ്ടിരിക്കുകയാണ്.
അതിന് പുറമെ സോനൂ സൂദിന്റെ ചാരിറ്റി സ്ഥാപനമായ സ്വാഗ് ഇആര്‍ടി കൊയമ്പത്തൂരില്‍ ഓക്‌സിജന്‍ സെന്ററുകള്‍ ആരംഭിച്ചു. ഞായറാഴ്ച്ചയായിരുന്നു ഓക്‌സിജന്‍ സെന്ററുകളുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ആവശ്യക്കാര്‍ക്ക് സൗജന്യമായി സെന്ററില്‍ നിന്നും ഓക്‌സിജന്‍ ലഭ്യമാകും.
അത്യാസന്ന ഘട്ടത്തില്‍ ഓക്‌സിജന്‍ ആവശ്യമായി വരുന്നവര്‍ തമിഴ്‌നാട് ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 706999996ലേക്ക് വിളിക്കുക. തുടര്‍ന്ന് റാപ്പിഡ് ഓക്‌സിജന്‍ സെന്ററിലെ ഉദ്യോഗസ്ഥര്‍ ഓക്‌സിജന്റെ ലഭ്യതയും രോഗിയുടെ ആരോഗ്യ നിലയും പരിശോധിച്ച ശേഷം ഓക്‌സജന്‍ എത്തിക്കുന്നതായിരിക്കും എന്നാണ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.
ഓക്‌സിജന്‍ വേണ്ടവര്‍ക്ക് സ്വാഗ് ഇആര്‍ടി സെന്ററില്‍ നിന്ന് ഓക്‌സിജന്‍ സിലിന്ററുകള്‍ കൊണ്ടു പോകാം. ആവശ്യം കഴിഞ്ഞാല്‍ കാലിയായ സിലിന്റര്‍ തിരിച്ച് ഏല്‍പ്പിക്കുകയും വേണം.

Related Articles

Back to top button