KeralaLatest

മുന്നറിയിപ്പില്ലാതെ മോ​ട്ടോര്‍വാഹന വകുപ്പിന്റെ ഫീസ്​ വര്‍ധന

“Manju”

മോ ട്ടോർവാഹന വകുപ്പിൽ മുന്നറിയിപ്പില്ലാതെ ഫീസ് വർധന | Department of Motor  Vehicles increases Fee without any prior information | Madhyamam

കോ​ഴി​ക്കോ​ട്​: മോ​​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍​ക്കും സേ​വ​ന​ങ്ങ​ള്‍​ക്കും മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​ധി​ക ഫീ​സ്. പോ​സ്​​റ്റ​ല്‍ ചാ​ര്‍​ജ്​ ഇ​ന​ത്തി​ലാ​ണ്​ ഇ​നി മു​ത​ല്‍ എ​ല്ലാ​സേ​വ​ന​ങ്ങ​ള്‍​ക്കും 45 രൂ​പ അ​ധി​കം ന​ല്‍​കേ​ണ്ട​ത്. സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ പോ​സ്​​റ്റ​ലാ​യി ഉ​ട​മ​ക​ള്‍​ക്ക്​ എ​ത്തി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​‍െന്‍റ ഭാ​ഗ​മാ​ണ്​ അ​ധി​ക​ഫീ​സ്.

നേ​ര​േ​ത്ത അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കും ഈ ​ഫീ​സ്​ ബാ​ധ​ക​മാ​ണെ​ന്ന​തി​നാ​ല്‍ ആ​ര്‍.​ടി.​ഒ ഓ​ഫി​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം താ​ളം തെ​റ്റി. അ​ധി​ക​ഫീ​സ്​ അ​ട​ച്ച​വ​രു​ടെ അ​പേ​ക്ഷ​ക​ള്‍ മാ​ത്ര​മേ ക​മ്ബ്യൂ​ട്ട​റി​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​വൂ. ഇ​ത്​ അ​പേ​ക്ഷ​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കാ​ന്‍ ഇ​ട​യാ​ക്കു​ന്നു.

നേ​ര​േ​ത്ത അ​പേ​ക്ഷ​യോ​ടൊ​പ്പം സ്​​റ്റാ​മ്ബ്​ ഒ​ട്ടി​ച്ച്‌​ ക​വ​ര്‍ വെ​ച്ച​വ​ര്‍​ക്കും 45 രൂ​പ വെ​ക്ക​ണം. ഇൗ ​വ്യ​വ​സ്​​ഥ ഒ​ഴി​വാ​ക്കി​യാ​ല്‍​ത​ന്നെ നി​ര​വ​ധി അ​പേ​ക്ഷ​ക​ളി​ല്‍ തീ​ര്‍​പ്പ്​ ഉ​ണ്ടാ​കാ​നാ​വു​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. ഡ്യൂ​പ്ലി​ക്കേ​റ്റ്​ ലൈ​സ​ന്‍​സ്​ അ​പേ​ക്ഷ​ക​ള്‍​ക്ക്​ 760 രൂ​പ ഫീ​സ്​ അ​ട​ക്കേ​ണ്ടി​യി​രു​ന്ന സ്​​ഥാ​ന​ത്ത്​ 1260 രൂ​പ​യാ​ക്കി ഉ​യ​ര്‍​ത്തി​യ​ത്​ ക​ഴി​ഞ്ഞ ആ​ഴ്​​ച​യാ​ണ്.

ഒ​റ്റ​യ​ടി​ക്ക്​ 500 രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ്​ സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. നേ​ര​േ​ത്ത അ​പേ​ക്ഷി​ച്ച​വ​രു​ടെ ഫ​യ​ലു​ക​ള്‍ ഇ​തി​െന്‍റ പേ​രി​ല്‍ ആ​ര്‍.​ടി.​ഒ ഓ​ഫി​സു​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​തെ​യാ​ണ്​ പ​ല ഫീ​സു​ക​ളും ഒ​റ്റ​യ​ടി​ക്ക്​ വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്.

Related Articles

Back to top button