Kerala

ഐഷ സുൽത്താനയ്‌ക്കെതിരെ പരാതി നൽകി പ്രശാന്ത് ശിവൻ

“Manju”

കൊച്ചി : ലക്ഷദ്വീപ് സ്വദേശിയും നടിയുമായ ഐഷ സുൽത്താനയ്‌ക്കെതിരെ പരാതി നൽകി പാലക്കാട് യുവമോർച്ച അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. കേന്ദ്ര സർക്കാർ ലക്ഷദ്വീപിൽ ബയോവെപ്പൺ ഉപയോഗിച്ചുവെന്ന് രാജ്യദ്രോഹ പരാമർശം നടത്തിയതിന് എതിരെയാണ് പ്രശാന്ത് ശിവൻ പരാതി നൽകിയത്. കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചയ്ക്കിടെയായിരുന്നു സംഭവം.

ഒരു പ്രാദേശിക ചാനലിൽ നടന്ന ചർച്ചയ്ക്കിടെയാണ് ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ ബയോ വെപ്പൺ ഉപയോഗിച്ചുവെന്ന് ഐഷ ആരോപിച്ചത്. ചൈന മറ്റ് രാജ്യങ്ങൾക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പൺ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ ബയോവെപ്പൺ ഉപയോഗിച്ചത് എന്നും ഐഷ കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ പരാമർശങ്ങൾ നടത്തരുതെന്നും അത് പിൻവലിക്കണമെന്നും ചാനൽ ചർച്ചയിൽ പങ്കെടുത്തിരുന്ന ബിജെപി നേതാവ് ആവശ്യപ്പെട്ടു. എന്നാൽ ഐഷ അത് പിൻവലിക്കാൻ തയ്യാറായില്ല.

ഇതിനെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. തുടർന്നാണ് പ്രശാന്ത് ശിവൻ ഐഷയ്‌ക്കെതിരെ പരാതി നൽകിയത്.

Related Articles

Back to top button