IndiaKeralaLatest

വിഖ്യാത സംഗീത സംവിധായകന്‍ റാം ലക്ഷ്‍മണ്‍ വിടവാങ്ങി

“Manju”

മുംബൈ: വിഖ്യാത സംഗീത സംവിധായകന്‍ റാം ലക്ഷ്‍മണ്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് നാഗ്‍പൂരിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. മേനെ പ്യാര്‍ കിയ, ഹം ആപ്‍കെ ഹേന്‍ കോന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനാണിദ്ദേഹം.
ആറ് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നുവെന്നും വീട്ടിലെത്തിയ ശേഷം ക്ഷീണം നേരിട്ട അദ്ദേഹത്തെ ഡോക്ടര്‍മാര്‍ നീരീക്ഷിച്ചു വരികയായിരുന്നുവെന്നും മകന്‍ അമര്‍ പാട്ടീല്‍ പിടിഐ യോട് വ്യക്തമാക്കി.
എന്നാല്‍ ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നും മകന്‍ പറഞ്ഞു.
നാല് പതിറ്റാണ്ടിലേറെയായി ഹിന്ദി, മറാഠി, ബോജ്‍പുരി ഭാഷകളിലായി 150-ല്‍ അധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിജയ് പാട്ടില്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്.
ഹം സാത് സാത് ഹേ, വോ ജോ ഹസിന തുടങ്ങിയ ചിത്രങ്ങളിലെ റാം ലക്ഷ്‍മണിന്റെ ഗാനങ്ങളും ഹിറ്റായിരുന്നു.

Related Articles

Back to top button