India

ദാഹിച്ചു വലഞ്ഞ് അഞ്ചുവയസ്സുകാരി മരിച്ചു : മുത്തശ്ശിയെ രക്ഷപെടുത്തി

“Manju”

ജയ്പൂർ : രാജസ്ഥാൻ മരുഭൂമിയിൽ വെള്ളത്തിനായി കരഞ്ഞ പെൺകുഞ്ഞ് മരിച്ചു . അഞ്ചു വയസുകാരി അഞ്ജലിയാണ് ദാഹിച്ചു വലഞ്ഞ് മരുഭൂമിയിൽ വച്ച് മരണപ്പെട്ടത് . ഒപ്പമുണ്ടായിരുന്ന മുത്തശ്ശി സുഖീദേവിയെ പോലീസ് രക്ഷപെടുത്തി .

സുഖീദേവിയുടെ വീട്ടിൽ നിന്ന് അഞ്ജലിയുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം . ഞായറാഴ്ച ഉച്ചയ്ക്കാണ് മുത്തശ്ശി സുഖീ ദേവിയും , അഞ്ജലിയും സിറോഹി ജില്ലയിൽ നിന്ന് ജലൂർ ജില്ലയിലേക്ക് യാത്ര ആരംഭിച്ചത് .

യാത്രാ ദൈർഘ്യം കുറയ്ക്കാൻ 15 കിലോമീറ്റർ ഉള്ള കുറുക്കു വഴിയാണ് ഇവർ തെരഞ്ഞെടുത്തത് . മരുഭൂമിയിലൂടെയും കുന്നുകളിലൂടെയുമായിരുന്നു യാത്ര .എന്നാൽ യാത്ര ആരംഭിച്ച് അഞ്ചു കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും ചൂട് താങ്ങാനാവാതെ അഞ്ജലി കുഴഞ്ഞു വീണിരുന്നു.

രാജസ്ഥാനിലെ 45 ഡിഗ്രി ചൂട് സഹിക്കാനാകാതെ അഞ്ജലി വെള്ളത്തിനായി കരയുകയായിരുന്നു . മുത്തശ്ശിയും അവശനിലയിലായിരുന്നു . അതുവഴിയെത്തിയ പോലീസുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത് . അപ്പോഴേക്കും അഞ്ജലി മരണപ്പെട്ടിരുന്നു . ജലൂർ ജില്ലയിലെ റാണിവര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുഖീദേവിയുടെ നില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു.

Related Articles

Back to top button