IndiaLatest

സ്വകാര്യ ആശുപത്രികളിലെ കോവിഡ് വാക്‌സീന്‍ വില നിശ്ചയിച്ചു

“Manju”

ഡല്‍ഹി: സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറങ്ങി. കോവീഷീല്‍ഡ് 780 രൂപ, കോവാക്‌സിന്‍ – 1410 രൂപ, സ്പുട്‌നിക് – വി – 1145 രൂപ എന്നിങ്ങനെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വാക്‌സിന് നിശ്ചയിച്ച പരമാവധി വില. ടാക്‌സുകളും ആശുപത്രി സര്‍വീസ് ചാര്‍ജ് ആയ 150 രൂപ ഉള്‍പ്പെടെയാണ് ഈ നിരക്ക്. സ്വകാര്യ ആശുപത്രികള്‍ 150 രൂപയില്‍ കൂടുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കരുതെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി

സ്വകാര്യ ആശുപത്രികള്‍ വാക്‌സിന് വില കൂട്ടി വില്‍പ്പന നടത്തി ലാഭമുണ്ടാക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. രാജ്യത്ത് സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button