IndiaLatest

ഐ.പി.എല്‍ ലേലം: ശ്രേയസ് അയ്യര്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തോടെ കൊല്‍ക്കത്തയ്ക്ക്

“Manju”

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരായ താരങ്ങളെ മുന്‍ ടീമുകകള്‍ക്ക് നല്‍കാതെ മറ്റ് ടീമുകള്‍. മികച്ച ഫോമിലുള്ള ശിഖര്‍ ധാവനെ ഡല്‍ഹിക്ക് നല്‍കാതെ പഞ്ചാബ് സൂപ്പര്‍ കിംഗ്‌സ് 8.25 കോടിക്കും ശ്രേയസ് അയ്യരെ 12.25 കോടിക്ക് കൊല്‍ക്കത്തയും നേടി. അശ്വനിനെ രാജസ്ഥാന്‍ 5 കോടിക്കും ട്രെന്‍റ് ബോള്‍ട്ടിനെ 8 കോടിക്കും രാജസ്ഥാനും സ്വന്തമാക്കി.

വിദേശ താരം റബാഡ 9.2 കോടിക്ക് പഞ്ചാബ് നേടിയപ്പോള്‍ ഷമിയെ പുതിയ ടീമായ ഗുജറാത്ത് 6 കോടിക്കാണ് നേടിയത്. കഴിഞ്ഞ സീസണില്‍ ഹൈദ്രാബാദ് തഴഞ്ഞ ഡെവിഡ് വാര്‍ണറെ 6.25 കോടിക്ക് ഡല്‍ഹി നേടി. ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡീ കോകിനെ പുതിയ ടീമായ ലക്നൗ സൂപ്പര്‍ ജയിന്‍റ്സ് 6.75ന് സ്വന്തമാക്കി. ഡ്യൂപ്ലസിയെ നേടിയിരിക്കുന്നത് രാജസ്ഥാനാണ്.

മര്‍ക്വീ താരങ്ങളില്‍ ശിഖര്‍ ധവാന്‍(8.25) പഞ്ചാബ് , അശ്വിന്‍(5കോടി) രാജസ്ഥാന്‍, പാറ്റ് കമ്മിന്‍സ്(7.25) കൊല്‍ക്കത്ത, കാഗിസോ റബാഡ(9.25) പഞ്ചാബ്, ബോള്‍ട്ട്(8 കോടി),ശ്രേയസ് അയ്യര്‍(12.5) കൊല്‍ക്കത്ത, മുഹമ്മദ് ഷമി (6.25) ഗുജറാത്ത്, ഫാ ഡ്യൂ പ്ലെസിസ്( 7.25) ബാംഗ്ലൂര്‍, ക്വിന്റണ്‍ ഡീ കോക് (6.75) ലക്‌നൗ, വാര്‍ണര്‍(6.25) ഡല്‍ഹി എന്നിവരാണ് ഇതുവരെ ടീമുകള്‍ക്ക് സ്വന്തമായത്.

Related Articles

Back to top button