ശ്രീജ.എസ്
തിരുവനന്തപുരത്തിന്റെ നിയുക്ത മേയര്‍ ആര്യാ രാജേന്ദ്രന് ആശംസകളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ നയിക്കാന്‍ പോകുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആര്യ രാജേന്ദ്രന് സ്നേഹപൂര്‍വ്വമായ അഭിനന്ദനങ്ങള്‍ എന്നാണ് അദ്ദേഹം ട്വിറ്റ് ചെയ്തത്.
25 വയസ്സിന് താഴെയുള്ള 51 ശതമാനം യുവതയ്ക്ക് ഇന്ത്യയെ ഭരിക്കാനുള്ള സമയം കൈ വന്നിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ചയാണ് തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ആര്യ രാജേന്ദ്രനെ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചത്. 21വയസുകാരിയായ ആര്യ രാജേന്ദ്രന് ബാലസംഘം സംസ്ഥാന പ്രസിഡന്റാണ്. ഇതോടെ രാജ്യത്തെ തന്നെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടവം ആര്യക്ക് സ്വന്തമാകും.