IndiaKeralaLatest

കെ.മുരളീധരനെ യുഡിഎഫ് കണ്‍വീനറായി പരിഗണിക്കുന്നു

“Manju”

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനും കെപിസിസി അദ്ധ്യക്ഷനും പിന്നാലെ യുഡിഎഫ് കണ്‍വീനര്‍ പദവിയിലും പുതിയമാറ്റം കൊണ്ടുവരാന്‍ ഹൈക്കമാന്റ്. കെ. മുരളീധരനെ യുഡിഎഫ് കണ്‍വീനറായി കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം പരിഗണിക്കുന്നതായും അദ്ദേഹത്തിന്റെ നിലപാട് തേടാന്‍ തീരുമാനിച്ചതായുമാണ് വിവരം. മുരളീധരന്‍ തയ്യാറാകാത്ത പക്ഷമേ മറ്റ് പേരുകള്‍ പരിഗണിക്കൂ എന്നാണ് പുതിയ തീരുമാനം.
മുരളീധരന്‍ ഇതുവരെ സമ്മതം മൂളിയിട്ടില്ലെങ്കിലും കോണ്‍ഗ്രസില്‍ നവോന്മേഷം സൃഷ്ടിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ അടുത്ത ചുവട് വെയ്പ്പ് യുഡിഎഫ് കണ്‍വീനര്‍ പദവിയിലേക്കാകും എന്നാണ് വിവരം. കോണ്‍ഗ്രസ് കേരളഘടകത്തില്‍ ഒരു പുതിയ ടീം ഉണ്ടാക്കാനുള്ള രാഹുല്‍ഗാന്ധിയുശട നീക്കമാണ് ഇപ്പോള്‍ മുരളീധരനിലേക്കും എത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെയും കെപിസിസി അദ്ധ്യക്ഷനായി കെ.സുധാകരനെയും കൊണ്ടുവന്നിരിക്കുന്നതും എന്നാണ് സൂചനകള്‍.

Related Articles

Back to top button