IndiaKeralaLatest

ബോക്സര്‍ ഡിങ്കോ സിങ് അന്തരിച്ചു

“Manju”

ഇംഫാല്‍: ഏഷ്യന്‍ ഗെയിംസ് ബോക്സിങ്ങിലെ സ്വര്‍ണമെഡല്‍ േജതാവ് ഡിങ്കോ സിങ് അന്തരിച്ചു. 41വയസായിരുന്നു. കരളിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് 2017 മുതല്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞവര്‍ഷം കോവിഡ് ബാധിതനായെങ്കിലും അദ്ദേഹം രോഗമുക്തി നേടി തിരിച്ചെത്തിയിരുന്നു.
അര്‍ബുദ ചികിത്സക്കായി കഴിഞ്ഞവര്‍ഷം ജനുവരിയില്‍ അദ്ദേഹം ഡല്‍ഹിയിലെ ആശുപത്രിയില്‍ എത്തിയിരുന്നു. പിന്നീട് ഇംഫാലിലേക്ക് മടങ്ങി. ഏപ്രിലില്‍ വീണ്ടും ആരോഗ്യനില വഷളായതോടെ ഹെലികോപ്ടര്‍ മാര്‍ഗം അദ്ദേഹത്തെ വീണ്ടും ഡല്‍ഹിയില്‍ തിരിച്ചെത്തിച്ച്‌ ചികിത്സ നല്‍കിയിരുന്നു. ഇടക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും ചെയ്തു.
1998ലെ ഏഷ്യന്‍ ഗെയിംസിലാണ് ബോക്സിങ്ങില്‍ ഡിേങ്കാ സ്വര്‍ണം സ്വന്തമാക്കിയത്. 16വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അന്ന് അദ്ദേഹം ബോക്സിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്.
1998ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. 2013ല്‍ രാജ്യം പത്മശ്രീയും സമ്മാനിച്ചു.
ഡിങ്കോയുടെ നിര്യാണത്തില്‍ ബോക്സര്‍ വിജേന്ദര്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു.

Related Articles

Back to top button