IndiaLatest

രാജ്യത്ത് 24 മണിക്കൂറിനിടെ 24,882 പേര്‍ക്ക് കൂടി കോവിഡ്

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ​ കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടുമുയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,882 പേര്‍ക്ക്​​ രോഗം സ്ഥിരീകരിച്ചു. 140 പേര്‍ കോവിഡ് ബാധിച്ച്‌​ മരിച്ചു. അതെ സമയം 19,957 പേര്‍ ​ രോഗമുക്​തിയുണ്ടായി. കഴിഞ്ഞ ദിവസമായി താരതമ്യം ചെയ്യുമ്പോള്‍ രോഗികളുടെ എണ്ണം ഏഴ്​ ശതമാനം ഉയര്‍ന്നിട്ടുണ്ട്​.

ഇതോടെ ആകെ രോഗബാധിതരുടെ ​എണ്ണം 1,13,33,728 ആയി ഉയര്‍ന്നു. 1,09,73,260 പേര്‍ ഇതുവരെ രോഗമുക്​തി നേടി. 2,02,022 പേരാണ്​ നിലവില്‍ കോവിഡ്​ ബാധിച്ച്‌​ ചികില്‍സയിലുള്ളത്​. 1,58,446 പേര്‍ക്കാണ് ഇതുവരെ കോവിഡ്​ മൂലം ജീവന്‍ നഷ്ടപ്പെട്ടത് .

മഹാരാഷ്​ട്രയിലാണ്​ രോഗികളില്‍ ഭൂരിപക്ഷവും. 15000ത്തോളം പേര്‍ക്കാണ്​ മഹാരാഷ്​ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ചത്​. അതേസമയം, 2,82,18,457 പേര്‍ക്ക്​ രാജ്യത്ത്​ ഇതുവരെ വാക്​സിന്‍ നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related Articles

Back to top button