Sports

യൂറോ കപ്പ് ഫുട്‌ബോൾ: നാളെ കിക്കോഫ്

“Manju”

റോം: യൂറോകപ്പ് ഫുട്‌ബോളിന് നാളെ തുടക്കമാകുന്നു. കൊറോണ കാലത്തെ ഏറ്റവും മികച്ച അന്താരാഷ്ട്ര മത്സരത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്. നാളെ ഉദ്ഘാടന മത്സരത്തിൽ ഇറ്റലി തുർക്കിയെ നേരിടും. റോമിലെ ഒളിമ്പിക്‌സ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞവർഷം നടക്കേണ്ടിയിരുന്ന മത്സരം കൊറോണ രൂക്ഷമായതിനെ തുടർന്ന് ഈ വർഷത്തേക്ക് മാറ്റുകയായിരുന്നു.

യൂറോകപ്പിലെ നിലവിലെ ചാമ്പ്യന്മാർ പോർച്ചുഗലാണ്. മരണഗ്രൂപ്പായ എഫിൽ ലോകചാമ്പ്യന്മാരായ ഫ്രാൻസും മുൻ ചാമ്പ്യന്മാരായ ജർമ്മനിയും ഹങ്കറിയും പോർച്ചുഗലിനൊപ്പം ഒരേ ഗ്രൂപ്പിലാണ്. ജൂൺ 26ന് പ്രീക്വാർട്ടറും ജൂലൈ രണ്ടിന് ക്വാർട്ടറും നടക്കും. സെമിഫൈനലുകൾ ഏഴിനും ഏട്ടിനും ഫൈനൽ വെബ്ലി സ്റ്റേഡിയത്തിൽ ജൂലൈ 11നുമാണ്.

Related Articles

Back to top button