InternationalLatestSports

നയോമി ഒസാക്ക രണ്ടാം റൗണ്ടില്‍, കൊക്കോ ഗോഫ്‌ പുറത്ത്

“Manju”

ശ്രീജ.എസ്

യു.എസ് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ സ്വന്തം നാട്ടുകാരിയായ മിസാക്കി ഡോയിയുടെ പോരാട്ടം അതിജീവിച്ച്‌ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ജപ്പാന്‍ താരവും നാലാം സീഡുമായ മുന്‍ ജേതാവ് നയോമി ഒസാക്ക. പൂര്‍ണ്ണമായും ശാരീരിക ക്ഷമത കൈവരിച്ചിട്ടില്ലാത്ത ഒസാക്ക നേരത്തെ സിന്‍സിനാറ്റി ഫൈനലില്‍ നിന്നു വിട്ട് നിന്നിരുന്നു.

ആദ്യ സെറ്റ് 6-2 നു നേടിയ ഒസാക്ക രണ്ടാം സെറ്റില്‍ ആദ്യമേ തന്നെ ബ്രൈക്ക് വഴങ്ങി ഒരുപാട് പിന്നിലേക്ക് പോയി. എന്നാല്‍ തിരിച്ചു വരവ് നടത്തിയ ഒസാക്കക്ക് എതിരെ വിട്ട് കൊടുക്കാതെ പൊരുതിയ ഡോയ് രണ്ടാം സെറ്റ് 7-5 നു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി.

എന്നാല്‍ മൂന്നാം സെറ്റില്‍ ശക്തമായി തിരിച്ചു വന്ന ഒസാക്ക 6-2 നു സെറ്റ് സ്വന്തമാക്കി രണ്ടാം റൗണ്ട് ഉറപ്പിച്ചു.

Related Articles

Back to top button