IndiaLatest

ഏഴ് മാസങ്ങള്‍ക്കുള്ളില്‍ 30 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍- കേന്ദ്ര ആരോഗ്യമന്ത്രി

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: അടുത്ത ആറു മുതല്‍ ഏഴ് മാസത്തിനുളളില്‍ 30 കോടി ആളുകള്‍ക്ക് വാക്സിന്‍ നല്‍കാമെന്നാണ് കണക്കുകൂട്ടലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. ഇന്ത്യ കോവിഡ് പ്രതിരോധ വാക്സിന് അനുമതി നല്‍കുന്നതിന് അടുത്തെത്തിയതായും മന്ത്രി പറഞ്ഞു. കോവിഡ് വാക്സിന് അനുമതി നല്‍കുന്നതിന്റെ അടുത്തെത്തിയെങ്കിലും പ്രതിരോധ മുന്‍കരുതലുകളില്‍ വിട്ടുവീഴ്ച പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്തെ കോവിഡ് വ്യാപനം രണ്ടുശതമാനമായി കുറഞ്ഞെന്നും മരണനിരക്ക് ലോകത്തെ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച്‌ കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ 1.45 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്. അതേസമയം രോഗമുക്തി നിരക്ക് 95.46 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഉത്സവ സീസണായ ഒക്ടോബര്‍നവംബര്‍ മാസങ്ങളില്‍ കോവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button