KeralaLatest

എംസി റോഡിന് സമാന്തരമായി തിരുവനന്തപുരം – അങ്കമാലി പുതിയ ദേശീയ പാത !

“Manju”

കോട്ടയം: തിരുവനന്തപുരം-അങ്കമാലി എം സി.റോഡിന് സമാന്തരമായി ഗ്രീന്‍ഫീല്‍ഡ് സാമ്പത്തിക ഇടനാഴി എന്ന പേരില്‍ ദേശീയപാത നിര്‍മിക്കാന്‍ ദേശീയ ഹൈവേ അതോറിറ്റി. ഇതിന്റെ ഭാഗമായുള്ള സര്‍വേ കോട്ടയം ജില്ലയിലെ തിടനാട് പഞ്ചായത്തില്‍ തുടങ്ങി. ഭോപ്പാല്‍ ആസ്ഥാനമാക്കിയുള്ള ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സിക്കാണ് പുതിയ റോഡിന്റെ സര്‍വേയുടെ ചുമതല.
ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കേരളത്തിലെ പ്രധാന പദ്ധതികളിലൊന്നാണ് ഗ്രീന്‍ഫീല്‍ഡ് സമ്പത്തിക ഇടനാഴി. വിതുര, പുനലൂര്‍, പത്തനാപുരം, കോന്നി, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, തിടനാട്, അന്തീനാട്, തൊടുപുഴ, മലയാറ്റൂര്‍വഴിയാണ് റോഡിന്റെ പ്ലാന്‍.
പുതിയ റോഡ് പട്ടണമേഖലയില്‍ പ്രവേശിക്കുകയുമില്ല. നിലവിലുള്ള രണ്ടുവരി എം സി.റോഡ് 236 കിലോമീറ്റര്‍ ആണെങ്കില്‍ പുതിയ നാലുവരിപ്പാത 227 കിലോമീറ്റെ ഉണ്ടാകു. അവസാനവട്ട സര്‍വേ കഴിയുമ്പോള്‍ ചിലപ്പോള്‍ ദൂരം കുറയാനും സാധ്യതയുണ്ട്.
സീറോ ഫോറസ്റ്റ് സര്‍വേ, ടോപ്പോഗ്രാഫിക് സര്‍വേ തുടങ്ങിയവ പൂര്‍ത്തിയാക്കിയശേഷം ഫൈനല്‍ അലൈന്‍മെന്റ് തീരുമാനിച്ച് ലൊക്കേഷന്‍ സര്‍വേ പിന്നീട് ആരംഭിക്കും. എം സി റോഡുവഴി ഹൈവേ വികസനത്തിന് നിരവധി ടൗണുകള്‍ പൊളിച്ചുനീക്കേണ്ടതിനാല്‍ കെട്ടിടത്തിനും സ്ഥലത്തിനും വന്‍ നഷ്ടപരിഹാരം കൊടുക്കേണ്ട സാഹചര്യമുണ്ട്.
ഇത്രഭാരിച്ച സാമ്പത്തിക ചിലവുകള്‍ പുതിയ അലൈന്‍മെന്റില്‍ ഉണ്ടാകില്ല. ഇതും പുതിയ റോഡിന് ഗുണകരമാകും. തീര്‍ത്ഥാടന, ടൂറിസം മേഖകളുടെ വികസനവും പുതിയ ദേശീയപാതയ്ക്ക് പ്രേകരമായി.

Related Articles

Back to top button