IndiaLatest

പുതിയ തൊഴില്‍ കോഡുമായി കേന്ദ്രം

“Manju”

Image result for പുതിയ തൊഴില്‍ കോഡുമായി കേന്ദ്രം

ശ്രീജ.എസ്

ന്യൂഡല്‍ഹി: സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളെ ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യിപ്പിക്കാനുള്ള വ്യവസ്ഥ അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ കോഡ്. അതെ സമയം ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി എന്ന പിരിധിയില്‍ മൂന്ന് വ്യവസ്ഥകള്‍ സ്ഥാപനങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

ദിവസം 12 മണിക്കൂറോടെ ആഴ്ചയില്‍ നാല് ദിവസം ജോലി, 10 മണിക്കൂറോളം വച്ച്‌ ആഴ്ചയില്‍ അഞ്ച് ദിവസം, എട്ട് മണിക്കൂര്‍ വീതം ആഴ്ചയില്‍ ആറ് ദിവസം ജോലി. ഈ മൂന്ന് രീതികളിലൊന്ന് തിരഞ്ഞെടുക്കാമെന്ന് കേന്ദ്ര തൊഴില്‍ സെക്രട്ടറി അപൂര്‍വ ചന്ദ്ര അറിയിച്ചു.

അതേ സമയം തൊഴിലുടമകളെയോ തൊഴിലാളികളെയോ ഈ വ്യവസ്ഥകള്‍ പാലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിക്കില്ല. ആഴ്ചയില്‍ നാല് ദിവസം തൊഴിലെന്ന വ്യവസ്ഥ തിരഞ്ഞെടുക്കുന്നവര്‍ക്ക് മൂന്ന് ദിവസം അവധി നല്‍കേണ്ടി വരും. അഞ്ച് ദിവസം തിരഞ്ഞെടുക്കുന്നവര്‍ക്ക് അടുത്ത ആഴ്ചയിലേക്ക് കടക്കുന്നതിന് മുമ്പ് രണ്ട് ദിവസത്തെ അവധി നല്‍കേണ്ടി വരും. അതേ സമയം അന്തിമ തൊഴില്‍ കോഡില്‍ മാറ്റങ്ങളുണ്ടാകാമെന്നും കേന്ദ്ര തൊഴില്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു .

നാല് തൊഴില്‍ കോഡുകള്‍ക്ക് കീഴിലുള്ള തൊഴില്‍ നിയമങ്ങള്‍ അന്തിമമാക്കാനുള്ള ശ്രമത്തിലാണ് തൊഴില്‍ മന്ത്രാലയം. വേതന കോഡ്, തൊഴില്‍ സുരക്ഷ, വ്യാവസായിക ബന്ധങ്ങള്‍, ആരോഗ്യംജോലി സാഹചര്യങ്ങള്‍ (ഒഎസ്‌എച്ച്‌)-സാമൂഹിക സുരക്ഷ എന്നിങ്ങനെയാണ് നാല് തൊഴില്‍ കോഡുകള്‍.

 

Related Articles

Back to top button