KeralaLatest

കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി ജൂണ്‍ 16ന് ചുമതലയേല്‍ക്കും

“Manju”

തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിന്റായി കെ സുധാകരന്‍ ജൂണ്‍ 16ന് ചുമതലയേല്‍ക്കും. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് വച്ചാണ് ചുമതലയേല്‍ക്കുക. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ഇനി ഗ്രൂപ്പ് നടപ്പില്ലെന്നും, ഗ്രൂപ്പ് അവസാനിപ്പിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ഉണ്ടായാല്‍ നിഷ്കരുണം അച്ചടക്ക നടപടിയുണ്ടാകുമെന്നും കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

അഭിപ്രായപ്രകടനം നടത്താന്‍ ഗ്രൂപ്പ് വേണ്ട. ഗ്രൂപ്പിന്റെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാനാണ് നാളിതുവരെ ജംബോ കമ്മിറ്റി ഉണ്ടാക്കുന്ന രീതി നടപ്പാക്കി വന്നിരുന്നത്. അതിനി വേണ്ട. കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യം പരിഹരിക്കുമെന്നും, പാര്‍ട്ടിയെ ഒരു സെമി കേഡര്‍ സംവിധാനമാക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചനകള്‍ നടന്നുവരികയാണെന്നും കെ സുധാകരന്‍ അറിയിച്ചു.

Related Articles

Back to top button