InternationalLatest

പാകിസ്താനില്‍ വീണ്ടും സ്ത്രീകളോട് ക്രൂരത

“Manju”

ഇസ്ലാമാബാദ് ; പാകിസ്താനില്‍ സ്ത്രീകള്‍ക്കെതിരെയുളള മൃഗീയമായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു. മോഷണക്കുറ്റം ആരോപിച്ച്‌ നാല് സ്ത്രീകളെ നഗ്നരാക്കി നടുറോഡിലൂടെ കെട്ടിവലിച്ചു.
മണിക്കൂറുകളോളം നേരമാണ് ഇവരെ തെരുവിലൂടെ നഗ്നനരാക്കി കൊണ്ടുപോയത്. നാല് സ്ത്രീകളും ഒരു കഷ്ണം തുണി നല്‍കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരോട് കേണപേക്ഷിച്ചെങ്കിലും ഒരാള്‍ പോലും പ്രതികരിക്കാന്‍ തയ്യാറായില്ല. നൂറു കണക്കിന് ആളുകള്‍ അക്രമികളുടെ ക്രൂരത കൈയ്യും കെട്ടി നോക്കി നില്‍ക്കുകയാണ് ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവം വിവാദമായതോടെ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബാവ ചക്ക് മാര്‍ക്കറ്റില്‍ ഇവര്‍ മാലിന്യം ശേഖരിക്കാന്‍ എത്തിയതായിരുന്നു വെന്നാണ് പോലീസിന്റെ കണ്ടെത്തല്‍

Related Articles

Back to top button