InternationalLatest

ഉക്രൈന് 30 ജാവലിന്‍ മിസൈലുകള്‍ നല്‍കി യു.എസ്

“Manju”

വാഷിംഗ്ടണ്‍: ഉക്രൈന് 30 മിസൈലുകള്‍ നല്‍കി അമേരിക്ക. ടാങ്ക് വേധ മിസൈലുകളായ ജാവലിന്‍ ആണ് ഉക്രൈന്‍ സ്വന്തമാക്കിയത്. ഏതാണ്ട് 60 മില്യണ്‍ യുഎസ് ഡോളര്‍ വിലമതിക്കുന്നവയാണ് അമേരിക്ക ഉക്രൈന്‍ നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനം തന്നെ ഉക്രൈന്‍ ഇവ കൈപ്പറ്റിയിരിക്കുന്നു എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ആകെ മൊത്തം 450 മില്യണ്‍ ഡോളറിന്റെ സുരക്ഷാസംവിധാനങ്ങളും ആയുധങ്ങളും ഉക്രൈന് നല്‍കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

റഷ്യ അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കിയതിനെത്തുടര്‍ന്ന് ഉക്രൈന്‍ രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ്. ഏതു നിമിഷവും ഒരാക്രമണം ഉക്രൈനിലേക്ക് ഉറ്റു നോക്കുന്ന ലോകരാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഈ അവസരത്തിലാണ് അമേരിക്കയുടെ അവസരോചിതമായ സൈനിക സഹായം.

Related Articles

Back to top button