IndiaLatest

സൗജന്യ​​ വാക്​സിന്‍ മോഷ്​ടിച്ച്‌​ വില്‍പന ; ആരോഗ്യ പ്രവര്‍ത്തക പിടിയില്‍

“Manju”

ബെംഗളൂരു: ബെംഗളൂരുവില്‍ ആരോഗ്യകേന്ദ്രത്തില്‍ നിന്ന് സൗജന്യ​​ വാക്​സിന്‍ മോഷ്​ടിച്ച്‌​ വില്‍പന നടത്തിയ ആരോഗ്യ പ്രവര്‍ത്തക പിടിയില്‍. ബെംഗളൂരുവിന്​ സമീപം നെലമംഗല ആരോഗ്യകേന്ദ്രത്തിലെ ഗായത്രിയെന്ന ആരോഗ്യ പ്രവര്‍ത്തകയാണ് സൗജന്യ​ വാക്​സിന്‍ മോഷ്​ടിച്ച്‌​ വിറ്റഴിച്ചതിന് പിടിയിലായത്​. ഇവര്‍ വാക്​സിന്‍ കുത്തിവെക്കുന്നതും പണം ഈടാക്കുന്നതുമായ വിഡിയോ പ്രചരിച്ചിരുന്നു . പ്രതിദിന വാക്​സിന്‍ കുത്തിവെപ്പ്​ കഴിഞ്ഞ ശേഷം ബാക്കി വരുന്ന വാക്സിനുകള്‍ ആശുപത്രിയില്‍ നിന്ന്​ മോഷ്​ടിക്കും. ഇത്​ ആവശ്യക്കാര്‍ക്ക്​ മറ്റൊരുസ്ഥലത്ത്​ വെച്ച്‌​ വിതരണം ചെയ്യും. ഇതായിരുന്നു പരിപാടി .

അതെ സമയം പരാതികളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്​ത ഗായത്രിയില്‍ നിന്ന്​ കോവിഷീല്‍ഡിന്റെ രണ്ട് കുപ്പികള്‍ കണ്ടെടുത്തു. അനധികൃതമായി സംഭരിച്ചതിനും വാക്സിന്‍ ഡോസുകള്‍ കരിഞ്ചന്ത നടത്തിയതിനും പ്രതികള്‍ക്കെതിരെ കേസെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതെ സമയം മറ്റൊരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് വാക്സിന്‍ ഡോസുകള്‍ മോഷ്​ടിച്ചെന്നാരോപിച്ച്‌​ ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് മറ്റൊരു ആരോഗ്യ പ്രവര്‍ത്തകനെ ബെംഗളൂരുവില്‍ അറസ്റ്റ് ചെയ്​തിരുന്നു.

Related Articles

Back to top button