KeralaLatestThiruvananthapuram

പ്രവാസിയെ സ്രവ പരിശോധനയ്ക്ക് ശേഷം വീട്ടിലേക്കയച്ചു: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്‍വീഴ്ച

“Manju”

തിരുവനന്തപുരം: കൊവിഡ് ലക്ഷണത്തോടെ എത്തിയ പ്രവാസിയെ സ്രവ പരിശോധനയ്ക്ക് ശേഷം വീട്ടിലേക്കയച്ചു. കുവൈറ്റില്‍ നിന്നെത്തിയ ആലങ്കോട് സ്വദേശിയായ 42കാരനെയാണ് സ്രവം എടുത്തശേഷം വീട്ടിലേക്കയച്ചത്. കൊവിഡ് പരിശോധനാഫലം പോസിറ്റിവ് ആയതോടെ ഇയാളെ തിരിച്ച്‌ വിളിക്കുകയായിരുന്നു. ഇതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്‍വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.

പരിശോധനയ്ക്ക് ശേഷം ഇയാള്‍ വീട്ടിലേക്കുപോയത് സ്വകാര്യവാഹനത്തിലാണ്. വിമാനത്താവളത്തില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത കേസിലാണ് വീഴ്ച സംഭവിച്ചിരിക്കുന്നത്. ആലങ്കോട് സ്വദേശിക്ക് കുവൈറ്റില്‍ വച്ച്‌ കൊവിഡ് ബാധിച്ച്‌ സുഖംപ്രാപിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം തുടങ്ങി.

Source: B4Blaze

Related Articles

Back to top button