InternationalLatest

കുഞ്ഞു പരിശീലകന് റാക്കറ്റ് സമ്മാനിക്കാനുള്ള കാരണം വ്യക്തമാക്കി ജോക്കോവിച്ച്‌

“Manju”

ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ സ്റ്റെഫാനോ സിറ്റ്സിപാസിനെതിരെ ആദ്യ രണ്ട് സെറ്റ് നഷ്ടമായശേഷം തിരിച്ചടിച്ച്‌ തുടര്‍ച്ചയായി മൂന്ന് സെറ്റ് നേടി നൊവാക്ക് ജോക്കോവിച്ച്‌ കിരീടം നേടിയത്. അതിനു ശേഷം ആരുന്നു മറ്റൊരു മനോഹരമായ കാഴ്ച. തന്റെ പ്രിയപ്പെട്ട റാക്കറ്റ് ബാലന് സമ്മാനിച്ചശേഷമാണ് ജോക്കോവിച്ച്‌ സ്വന്തം ഇരിപ്പിടത്തിലേക്ക് മടങ്ങിയത്.

അപ്രതീക്ഷിതമായി ലഭിച്ച ആ സമ്മാനം കണ്ട് ആ കുഞ്ഞുബാലന്‍ സന്തോഷത്താല്‍ തുള്ളിച്ചാടി.​ ഗ്യാലറിയിലിരുന്ന് അവന്റെ പരിശീലനവും ഉപദേശവും പ്രചോദനവുമാണ് എന്നെ കിരീടത്തിലേക്ക് നയിച്ചത്. ആദ്യ രണ്ട് സെറ്റ് നഷ്ടമായതിന് പിന്നാലെ അവന്‍ എന്നെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. അവന്‍ അക്ഷരാര്‍ത്ഥത്തില്‍ എന്നെ പരിശീലിപ്പിക്കുകയായിരുന്നു. അതെനിക്ക് വളരെ രസകരമായി തോന്നി. അതുകൊണ്ടാണ് മത്സരശേഷം എന്റെ റാക്കറ്റ് ഞാനവന് നല്‍കിയത്, ജോക്കോവിച്ച്‌ പറഞ്ഞു.

Related Articles

Back to top button