India

കൊല്ലത്ത് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി

“Manju”

കൊല്ലം : കൊല്ലത്ത് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി. പുനലൂർ പാടം മേഖലയിലാണ് സംഭവം. വനം വകുപ്പിന്റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ കശുമാവിൻ തോട്ടത്തിൽ പോലീസും വനം വകുപ്പും നടത്തിയ പരിശോധനയിലാണ് സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയത്.

ഉത്തർപ്രദേശിൽ എൻഐഎ അറസ്റ്റ് ചെയ്ത മലയാളി ഭീകരരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടത്തിയത്. ജലാറ്റിൻ സ്റ്റിക്ക്, ഡിറ്റണേറ്റർ, ബാറ്ററി, വയറുകൾ എന്നിവയാണ് കണ്ടെത്തിയത്. ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ബോംബ് നിർമ്മാണ വസ്തുക്കൾ പ്രദേശത്ത് സൂക്ഷിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി വരികയാണ്.

Related Articles

Back to top button