IndiaLatest

ഡോ.സിന്ധു രവീന്ദ്രൻ മികച്ച ശാസ്ത്രജ്ഞ

“Manju”

കൊല്ലം; സ്റ്റാൻഫോര്‍ഡ് സര്‍വ്വകലാശാല പുറത്തിറക്കിയ ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ കേരളത്തില്‍ നിന്നും ഡോ.സിന്ധു രവീന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. മുണ്ടക്കല്‍ സ്വദേശിയായ ഡോ.സിന്ധു നാലു വര്‍ഷമായി ഈ പദവിയില്‍ തുടരുന്നു. കൊല്ലം കാരുവേലില്‍ ടി.കെ .എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍‍, ഫുഡ് ടെക്നോളജി വിഭാഗത്തില്‍ പ്രൊഫസറും, ഡീൻ (റിസര്‍ച്ച്) ആണ്. മേരി ക്യൂറോ ഫെല്ലോ, പ്രൊഫസര്‍‍ ചിൻചോല്‍ക്കര്‍ മെമ്മോറിയല്‍ അവാര്‍ഡ്, വിമണ്‍ സയൻറ്റിസ്റ്റ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പല വിദേശ സര്‍വ്വകലാശാലകളിലെ വിസിറ്റിംഗ് പ്രൊഫസര്‍ ആണ് ഡോ.സിന്ധു. ഹൈ ഇംപാക്റ്റ് ജേണലുകളുടെ എഡിറ്റോറിയല്‍ ബോര്‍ഡ് മെമ്പറുമാണ്. കൊല്ലം മുണ്ടയ്ക്കല്‍ സിന്ധുവില്‍ പരേതനായ മുൻ പി ഡബ്ല്യൂ ഡി എന്‍ജിനീയര്‍‍ രവീന്ദ്രന്റെയും, ഊര്‍മ്മിള ദേവിയുടെയും മകളും, എഞ്ചിനീയറായ രാമകൃഷ്ണന്റെ പത്നിയുമാണ്. ഏകമകൾ ശാന്തിപ്രിയ ടി കെ എം എഞ്ചിനീയറിംഗ്‌ കോളേജില്‍ രണ്ടാം വര്‍ഷ ബി ടെക് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ് വിദ്യാര്‍ത്ഥിനിയാണ്. സഹോദരി ഡോ.സന്ധ്യ, കൊല്ലം ജില്ലാ ആശുപത്രിയില്‍ ഡെപ്യൂട്ടി സൂപ്രണ്ടും, ഭര്‍ത്താവ് ഡോ.കിരണ്‍. എസ് ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി സോണല്‍ ഓഫീസ് ജനറല്‍ മാനേജരാണ്.

Related Articles

Back to top button