InternationalLatest

അഫ്ഗാനിസ്താനില്‍ 18 തീവ്രവാദികളെ സുരക്ഷാസേന വധിച്ചു

“Manju”

കാബൂള്‍: അഫ്ഗാനിസ്താനില്‍ സുരക്ഷാസേന നടത്തിയ ആക്രമണത്തില്‍ 18 തീവ്രവാദികള്‍ കൊല്ലപ്പെട്ടു . ആക്രമണത്തില്‍ ഒന്‍പതു പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിലെ ഹെല്‍മണ്ട് പ്രവിശ്യയിലാണ് സുരക്ഷാസേന ആക്രമണം നടത്തിയത്. സറാജ്, നാദ് അലി, നെഹ്റെ ജില്ലകളിലാണ് സൈന്യവും പൊലീസും സംയുക്തമായിട്ടായിരുന്നു ആക്രമണം അഴിച്ച്‌ വിട്ടത്. തീവ്രവാദികളില്‍ നിന്ന് പിടിച്ചെടുത്ത 14 കുഴിബോംബുകള്‍ സൈന്യം നിര്‍വീര്യമാക്കി. ഭീകരവാദികള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് സംയുക്തസേനയുടെ ആക്രമണമെന്ന് ഹെല്‍മണ്ട് പ്രവിശ്യ പൊലീസ് അറിയിച്ചു.

Related Articles

Back to top button