InternationalLatest

പുതിയ വൈറസ്: ബ്രിട്ടണില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചു

“Manju”

ന്യുഡല്‍ഹി: ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ പുതിയ വേര്‍ഷന്‍ പടര്‍ന്നുപിടിക്കുന്നതില്‍ രാജ്യം ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍. സര്‍ക്കാര്‍ ജാഗ്രതയിലാണ്. ഭയപ്പെടേണ്ട സാഹചര്യമില്ല. എല്ലാക്കാര്യത്തിലും സര്‍ക്കാരിന് നല്ല ബോധ്യമുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്നത് മുഴുവന്‍ ഭാവന കലര്‍ന്ന സാഹചര്യവും സംസാരങ്ജളും ആശങ്കയുമാണ്. അതില്‍ നിങ്ങളെ ഉള്‍പ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല.- ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. പുതിയ പകര്‍ച്ചവ്യാധിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു വര്‍ഷമായി കൊവിഡ് 19 സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ എല്ലാ സജ്ജീകരണങ്ങളും ചെയ്തുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ഇന്ത്യയും ബ്രിട്ടണുമായുള്ള വിമാന സര്‍വീസുകള്‍ 31 വരെ നിര്‍ത്തിവച്ചു. ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള എയര്‍ ബബിള്‍ സര്‍വീസുകളാണ് നിര്‍ത്തിവച്ചത്. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് സര്‍വീസ് നിര്‍ത്തിവച്ചത്. ലാന്‍ഡ്, ബെല്‍ജിയം, ഓസ്ട്രിയ, അയര്‍ലാന്‍ഡ്, ബള്‍ഗേറിയ തുടങ്ങിയവയാണ് ഇതിനകം വിലക്ക് ഏര്‍പ്പെടുത്തിയത്. നോര്‍വേ അടക്കം ഇതിനകം സര്‍വീസ് നിര്‍ത്തിവച്ചിരുന്നു.

Related Articles

Back to top button