KeralaLatest

സംസ്ഥാനത്ത് ലോക്ഡൗൺ നാളെ അർധരാത്രി പിൻവലിച്ചേക്കും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നാളെ അർധരാത്രി പിൻവലിച്ചേക്കും. സംസ്ഥാന വ്യാപകമായി അടച്ചിടുന്നതിന് പകരം പ്രാദേശിക നിയന്ത്രണങ്ങൾ മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍. തദ്ദേശസ്ഥാപനങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് ടിപിആർ കൂടിയ സ്ഥലങ്ങളിൽ ലോക്ഡൗൺ തുടരാനും ആലോചനയുണ്ട്.
തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്താനാണ് ധാരണ, 30 ശതമാനത്തില്‍ കൂടുതൽ ടിപിആർ ഉള്ള സ്ഥലങ്ങളിൽ കൂടുതൽ നിയന്ത്രണം ഉണ്ടാകും. അതും ട്രിപ്പിൽ ലോക്ക്ഡൗണ്‍ പോലുള്ള കര്‍ശന നിയന്ത്രണമാണ് ഇത്തരം മേഖലകളിൽ ഉദ്ദേശിക്കുന്നത്.
ടിപിആർ കുറഞ്ഞ സ്ഥലങ്ങളിൽ മറ്റന്നാൾ മുതൽ കൂടുതൽ ഇളവുകൾ ഉണ്ടാകും. പൊതുഗതാഗതം പുനരാരംഭിക്കുന്നതും മദ്യശാലകൾ തുറക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. സംസ്ഥാനത്തെ സ്ഥിതി സമഗ്രമായി വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച അവലോകന യോഗം പുരോഗമിക്കുകയാണ്.

Related Articles

Back to top button