KeralaLatestThiruvananthapuram

ടെക്‌നോപാര്‍ക്കിലെ കരാര്‍ ജീവനക്കാര്‍ക്ക് സൗജന്യ വാക്‌സിന്‍

“Manju”

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ഫേസ് ത്രീയിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ക്ലീനിങ്, ഹൗസ്‌കീപ്പിങ്, സെക്യൂരിറ്റി ജീവനക്കാര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കി. ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി കമ്പനിയായ ക്യൂബസ്​റ്റ്​ ആണ്​ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി 110 കരാര്‍ ജീവനക്കാര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കിയത്.

ക്യൂബസ്​റ്റിലെ 600ലേറെ ഐ.ടി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇതിനകം വാക്‌സിന്‍ നല്‍കി. ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോഓപറേറ്റിവ് ഹോസ്പിറ്റല്‍ പുണെ സിറം ഇന്‍സ്​റ്റിറ്റ്യൂട്ടില്‍നിന്ന് നേരിട്ട് വാങ്ങിയ കോവിഷീല്‍ഡ് വാക്‌സിനാണ് വിതരണം ചെയ്യുന്നത്. പാര്‍ക്കിലെ വിവിധ കമ്പനികള്‍ ഈ വാക്‌സിനേഷന്‍ പദ്ധതിയുടെ ഭാഗമാണ്.

Related Articles

Back to top button