LatestThiruvananthapuram

ജില്ലാ ഭരണകൂടത്തിന്റെ ഓണ്‍ലൈന്‍ പഠന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

“Manju”

തിരുവനന്തപുരം:സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം ജില്ലാ ഭരണകൂടം നടത്തിയ പഠന റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ട്രിവാന്‍ഡ്രം എഹെഡ് എന്ന ഉദ്യമത്തിനു കീഴിലാണു പഠനം നടത്തിയത്.

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 35 സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലാണു സര്‍വെ നടത്തിയത്. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ 179 വിദ്യാര്‍ഥികളും 89 അധ്യാപകരും 117 രക്ഷകര്‍ത്താക്കളും പങ്കെടുത്തു.
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിന്റെയും സഹകരണത്തോടെ സി-ഫൈവ് എന്ന സന്നദ്ധ സംഘടനയാണു പഠനം നടത്തിയത്. ലൊയോള കോളേജിലെയും ഇഗ്നോ സെന്ററിലെയും എം.എസ്.ഡബ്ള്യു. വൊളന്റിയര്‍മാരും സഹകരിച്ചു. പഠന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കും കളക്ടര്‍ സമര്‍പ്പിച്ചു.

Related Articles

Back to top button