IndiaLatest

ബംഗളുരുവില്‍ രണ്ടുപേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ്

“Manju”

bollywood Archives - JGI News

ശ്രീജ.എസ്

ബംഗളുരുവില്‍ രണ്ടുപേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചു. ഡിസംബര്‍ 19ന് ബ്രിട്ടനില്‍ നിന്ന് എത്തിയ 35 വയസ്സുകാരിക്കും മകള്‍ക്കുമാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് ഇവര്‍ താമസിച്ച വസന്ത്പുരയിലെ അപ്പാര്‍ട്ട്മെന്‍റ് സീല്‍ ചെയ്തു. അപ്പാര്‍ട്ട്മെന്‍റ് സീല്‍ ചെയ്തുകൊണ്ട് ‘ഹോം ക്വാറന്‍റീന്‍, ഞങ്ങളെ ഇപ്പോള്‍ സന്ദര്‍ശിക്കരുത്’ എന്ന ബോര്‍ഡും തൂക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെയാണ് യുവതിയുടേയും മകളുടേയും കോവിഡ് പരിശോധന ഫലം പുറത്തുവന്നത്. അധികൃതരും പൊലീസും എത്തി അപ്പാര്‍ട്ട്മെന്‍റിലെ 37 പേരെയും അവിടെ നിന്നും മാറ്റാന്‍ ശ്രമിച്ചത് ചെറിയ തര്‍ക്കത്തിന് ഇടയാക്കി. എല്ലാവരുടേയും ഫലം നെഗറ്റീവായതിനാല്‍ ക്വാറന്‍റീനില്‍ പ്രവേശിക്കേണ്ടതില്ലെന്നാണ് താമസക്കാരുടെ വാദം.

Related Articles

Back to top button