KeralaLatest

കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് : പ്രതിഷേധവുമായി യുവജന സംഘടനകള്‍

“Manju”

കൊല്ലം : ഇന്ന് രാവിലെ എട്ടു മണി മുതലാണ് കൊല്ലം ബൈപ്പാസില്‍ കരാറുകാര്‍ ടോള്‍ പിരിവ് തുടങ്ങിയത്. ടോള്‍ പിരിവിനെതിരെ ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. ടോള്‍ പിരിക്കാന്‍ അനുവദിക്കുകയില്ലെന്നാണ് യുവജന സംഘടനകള്‍ പറയുന്നത്.

പ്രതിഷേധത്തിനിടയില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. നേരത്തെ രണ്ടുതവണ ടോള്‍ പിരിക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും പ്രതിഷേധങ്ങളെത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ ടോള്‍ ബൂത്തുകളില്‍ കയറി പ്രതിഷേധിക്കുകയാണ്. ബൈപ്പാസില്‍ കനത്ത പൊലീസ് സുരക്ഷയുണ്ട്.

അഞ്ച് കി.മീ ചുറ്റളവിലുള്ളവര്‍ക്ക് സൗജന്യ പാസ് നല്‍കാനും 20 കി.മീ പരിധിയിലുള്ളവര്‍ക്ക് മാസം 280 രൂപ പിരിക്കാനും മറ്റുള്ളവര്‍ക്ക് സാധാരണ നിലയിലും ടോള്‍ പിരിക്കാനാണ് തീരുമാനം.

Related Articles

Back to top button