Kerala

സംസ്ഥാനത്ത് ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

“Manju”

എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484, പാലക്കാട് 424, കണ്ണൂര്‍ 264, പത്തനംതിട്ട 230, ഇടുക്കി 225, വയനാട് 159, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 64,192 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.91 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 52,49,865 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി വത്സല കുമാരി (60), നെടുമങ്ങാട് സ്വദേശി സുകുമാരന്‍ (72), മുക്കോല സ്വദേശി രാധാകൃഷ്ണന്‍ നായര്‍ (56), മരിയപുരം സ്വദേശിനി കനകം (65), ചാല സ്വദേശി ജഗദീശന്‍ (72), വള്ളക്കടവ് സ്വദേശി എം. മോഹനന്‍ (56), ചെങ്കല്‍ സ്വദേശിനി ബി. ശാന്തകുമാരി (68), വെള്ളയമ്പലം സ്വദേശി യോഗിറാം സുരുഗി (64), കൊല്ലം കാരംകോട് സ്വദേശി ചക്രപാണി (65), കിളികൊല്ലൂര്‍ സ്വദേശി ശ്രീകണ്ഠന്‍ നായര്‍ (59), ആലപ്പുഴ മാനാഞ്ചേരി സ്വദേശി ശിവദാസന്‍ (63), കാരക്കാട് സ്വദേശി എ.എന്‍. രാധാകൃഷ്ണന്‍ പിള്ള (74), കോട്ടയം പാമ്പാടി സ്വദേശി അജയ്ബാബു (64), കോട്ടയം സ്വദേശി വിനോദ് പാപ്പന്‍ (53), കോട്ടയം സ്വദേശി ദാസന്‍ (72), മരങ്ങാട്ടുപിള്ളി സ്വദേശി അനില്‍ കെ. കൃഷ്ണന്‍ (53), ചങ്ങനാശേരി സ്വദേശി സുലൈമാന്‍ (66), കോടിമാത സ്വദേശിനി സുധാമ്മ (64), എറണാകുളം അമ്പലാശേരി സ്വദേശിനി സാറമ്മ വര്‍ക്കിയച്ചന്‍ (69), തൃശൂര്‍ പാര്‍ലികാട് സ്വദേശി ഗോപാലന്‍ (89), ഇടശേരി സ്വദേശി അബ്ദുള്‍ സലീം (38), പാലക്കാട് മുണ്ടൂര്‍ സ്വദേശി മുഹമ്മദ് അലി (65), മലപ്പുറം പരിശങ്ങാടി സ്വദേശിനി കാളി (85), മോങ്കം സ്വദേശി മുഹമ്മദ് ഹാജി (75), കോഴിക്കോട് ഫറോഖ് സ്വദേശി ഹസന്‍ (68), കണ്ണൂര്‍ മാലപട്ടം സ്വദേശി രാമചന്ദ്രന്‍ (67), ചെറുവാഞ്ചേരി സ്വദേശിനി അലീന (80), കാസര്‍ഗോഡ് ആനന്ദാശ്രം സ്വദേശി ഹരിദാസ് (59), മുള്ളീരിയ സ്വദേശി പദ്മനാഭന്‍ (72), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1771 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 717 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 684, തൃശൂര്‍ 952, കോഴിക്കോട് 801, കൊല്ലം 664, കോട്ടയം 580, മലപ്പുറം 486, ആലപ്പുഴ 505, തിരുവനന്തപുരം 396, പാലക്കാട് 260, കണ്ണൂര്‍ 190, പത്തനംതിട്ട 161, ഇടുക്കി 194, വയനാട് 145, കാസര്‍ഗോഡ് 134 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 11, എറണാകുളം 8, തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ 5 വീതം, പാലക്കാട്, മലപ്പുറം, വയനാട് 3 വീതം, പത്തനംതിട്ട 2, ആലപ്പുഴ, കാസര്‍ഗോര്‍ഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7252 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 704, കൊല്ലം 779, പത്തനംതിട്ട 174, ആലപ്പുഴ 716, കോട്ടയം 353, ഇടുക്കി 91, എറണാകുളം 758, തൃശൂര്‍ 943, പാലക്കാട് 506, മലപ്പുറം 661, കോഴിക്കോട് 836, വയനാട് 83, കണ്ണൂര്‍ 501, കാസര്‍ഗോഡ് 147 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 78,420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,22,410 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,246 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,212 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,034 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2028 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 622 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തൃശൂർ ജില്ലയിൽ 966 പേർക്ക് കൂടി കൊവിഡ്; 943 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ഇന്ന് 966 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 943 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9078 ആണ്.

തൃശൂർ സ്വദേശികളായ 92 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48,580 ആണ്. 39,145 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ ബുധനാഴ്ച സമ്പർക്കം വഴി 952 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 5 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 2 പേർക്കും രോഗ ഉറവിടം അറിയാത്ത 7 പേർക്കും രോഗബാധ ഉണ്ടായി.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 830 കോവിഡ് കേസുകൾ

വി.എം.സുരേഷ് കുമാർ

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 830 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴുപേര്‍ക്കും പോസിറ്റീവായി. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 812 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6814 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8796 ആയി. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 836 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

വിദേശത്ത് നിന്ന് എത്തിയ ഫറോക്ക് സ്വദേശിക്കാണ് പോസിറ്റീവായത്

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 7

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
പയ്യോളി – 3
തിരുവളളൂര്‍ – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 10

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3 (പൊക്കുന്ന്, നല്ലളം, എലത്തൂര്‍)
അരിക്കുളം – 1
അത്തോളി – 1
നരിപ്പറ്റ – 1
പേരാമ്പ്ര – 1
രാമനാട്ടുകര – 1
തലക്കുളത്തൂര്‍ – 1
വില്ല്യാപ്പള്ളി – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 217
(നല്ലളം,ബേപ്പൂര്‍, കല്ലായി,പുതിയങ്ങാടി,കാരപ്പറമ്പ്, വെസ്റ്റ്ഹില്‍, വളയം, എരഞ്ഞിക്കല്‍, മായനാട്, നടുവട്ടം, കരുവന്തറ, അരക്കിണര്‍,
പാലക്കല്‍, വാര്‍ഡ് 27, 22, ചെലവൂര്‍, വെളളിമാടുകുന്ന്, പൂളക്കടവ്, മാങ്കാവ്, കരുവിശ്ശേരി, തിരുവണ്ണൂര്‍, ഇരിങ്ങന്നൂര്‍, പന്തീരാങ്കാവ്,
അത്തോളി, പൊക്കുന്ന്, പെരുമണ്ണ)

അഴിയൂര്‍ – 13
ബാലുശ്ശേരി – 6
ചാത്തമംഗലം – 12
ചെക്യാട് – 6
എടച്ചേരി – 14
ഏറാമല – 17
ഫറോക്ക് – 33
കടലുണ്ടി – 6
കക്കോടി – 11
കാവിലുംപാറ – 18
കോടഞ്ചേരി – 9
കൊടിയത്തൂര്‍ – 13
കൂടരഞ്ഞി – 8
കൂരാച്ചുണ്ട് – 12
കൊയിലാണ്ടി – 19
കുന്ദമംഗലം – 31
കുരുവട്ടൂര്‍ – 5
മണിയൂര്‍ – 8
മൂടാടി – 6
മുക്കം – 15
ഒളവണ്ണ – 19
ഓമശ്ശേരി – 9
ഒഞ്ചിയം – 18
പയ്യോളി – 8
പേരാമ്പ്ര – 6
പെരുമണ്ണ – 8
രാമനാട്ടുകര – 16
തലക്കുളത്തൂര്‍ – 52
താമരശ്ശേരി – 13
തിരുവളളൂര്‍ – 27
വടകര – 42
വേളം – 11
വില്യാപ്പള്ളി – 12

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 11

കോഴിക്കോട് കോര്‍പ്പറേഷന്‍ – 7 (ആരോഗ്യപ്രവര്‍ത്തകര്‍)
അഴിയൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
കാരശ്ശേരി – 1 ( ആരോഗ്യപ്രവര്‍ത്തക)
നടുവണ്ണൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
പുതുപ്പാടി – 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 8796
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 205

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 247
• ഗവ. ജനറല്‍ ആശുപത്രി – 183
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 83
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 95
• ഫറോക്ക് എഫ്.എല്‍.ടി.സി – 96
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 128
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 63
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 129
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 31
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 59
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ി – 69
• അമൃത എഫ്.എല്‍.ടി.സി. വടകര – 71
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 19
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 41
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 60
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 49
• എം.ഇ.എസ് കോളേജ്, കക്കോടി – 27
• ഐ.ഐ.എം കുന്ദമംഗലം – 57
• കെ.എം.സി.ടി നേഴ്‌സിംഗ് ഹോസ്റ്റല്‍, പൂളാടിക്കുന്ന്- 51
• റേയ്‌സ് ഫറോക്ക് – 0
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 26
• ഹോമിയോ കോളേജ്, കാരപ്പറമ്പ് – 74
• ഇഖ്ര ഹോസ്പിറ്റല്‍ – 81
• ഇഖ്ര അനക്ചര്‍ – 39
• ഇഖ്ര മെയിന്‍ – 19
• ബി.എം.എച്ച് – 91
• മിംസ് – 69
• മൈത്ര ഹോസ്പിറ്റല്‍ – 28
• നിര്‍മ്മല ഹോസ്പിറ്റല്‍ – 11
• കെ.എം.സി.ടി ഹോസ്റ്റല്‍ – കോവിഡ് ബ്ലോക്ക് – 36
• എം.എം.സി നഴ്‌സിംഗ് ഹോസ്റ്റല്‍ – 208
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 19
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 12
• മലബാര്‍ ഹോസ്പിറ്റല്‍ – 12
• പി.വി.എസ് – 4
• എം.വി.ആര്‍ – 0
• വീടുകളില്‍ ചികിത്സയിലുള്ളവര്‍ – 5594
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 177
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 113 (തിരുവനന്തപുരം – 2, കൊല്ലം – 01, എറണാകുളം- 17, പാലക്കാട് – 2,
തൃശ്ശൂര്‍ – 2, മലപ്പുറം – 28, കണ്ണൂര്‍ – 60, വയനാട് – 1)
1242 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 1,242 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 27,335 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,47,478 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 254 പേര്‍ ഉള്‍പ്പെടെ 2352 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.ഇന്ന് 6814 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 6,70,722 സ്രവസാംപിളുകള്‍ അയച്ചതില്‍ 6,67,624 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6,12,182 എണ്ണം നെഗറ്റീവാണ്. പുതുതായി വന്ന 374 പേര്‍ ഉള്‍പ്പെടെ ആകെ 6123 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 371 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 5752 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 4 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 51,869 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

 

Related Articles

Back to top button